അൽ ഖോബാർ: കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപനം തടയാൻ സർക്കാരും പൊലീസും സമൂഹവും ഉണർന്ന് പ്രവർത്തിക്കണമെന്ന് പ്രവാസി വെൽഫെയർ ഖോബാർ റീജനൽ കമ്മിറ്റി ആവശ്യപ്പെട്ടു. മയക്കുമരുന്ന് ഉപയോഗം വഴിയുള്ള വിപത്തുകൾ ദിനേന വർധിച്ചുവന്നിട്ടും സത്വരമായ നടപടിയെടുക്കാൻ സർക്കാർ തയാറാവുന്നില്ല.
കലാലയ പരിസരങ്ങളിൽ നിയമ സംവിധാനം ശക്തമാക്കുക, അധ്യാപകരെയും കുട്ടികളെയും ഉപയോഗിച്ച് ബോധവത്കരണം സംഘടിപ്പിക്കുക, രക്ഷിതാക്കൾക്ക് അവബോധം നൽകുക തുടങ്ങി സമൂഹവും സർക്കാറും ഒരുമിച്ചുനീങ്ങിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാവൂ. നാട്ടിൽനിന്നുള്ള ഇത്തരം വാർത്തകൾ പ്രവാസി സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്നതായി യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.