പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ കോഴിക്കോട് -വയനാട് ജില്ല പ്രസിഡന്റ് ആർ.സി. യാസറിന് ജില്ല കമ്മിറ്റിയുടെ ഉപഹാരം ജനറൽ
സെക്രട്ടറി സാദത്ത് നൽകുന്നു
ദമ്മാം: രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ കോഴിക്കോട് -വയനാട് ജില്ല പ്രസിഡന്റ് ആർ.സി. യാസറിന് ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട്, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, സമീയുല്ല, കെ.എം. സാബിഖ്, അനീസ മെഹബുബ് തുടങ്ങിയവർ സംസാരിച്ചു. സാമ്പത്തിക നിക്ഷേപ ആസൂത്രണങ്ങളെ കുറിച്ച് നിരവധി ബോധവൽക്കരണ പഠന ക്ലാസുകൾ ദമ്മാമിന്റെ പല ഭാഗങ്ങളിലായി അദ്ദേഹം നടത്തിയിരുന്നതായും അതിന്റെ പ്രയോജനങ്ങൾ നിരവധി പ്രവാസികൾക്ക് ലഭിച്ചതും സംസാരിച്ചവർ അനുസ്മരിച്ചു. ആർ.സി. യാസിർ മറുപടി പ്രസംഗം നടത്തി. ജില്ല ജനറൽ സെക്രട്ടറി സാദത്ത് അധ്യക്ഷത വഹിച്ചു. ജമാൽ കൊടിയത്തൂർ സ്വാഗതവും സജാസ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.