ദമ്മാം: നാട്ടിലേക്ക് അവധിക്കു പോയ സാമൂഹിക പ്രവർത്തകൻ മരിച്ചു. നവയുഗം സാംസ്കാരികവേദി തുഖ്ബ അസീസിയ ബഗ്ലഫ് യൂനിറ്റ് രക്ഷാധികാരിയായ ജേക്കബ് ജോർജ് (62) അസുഖബാധിതനായാണ് നിര്യാതനായത്.ചെമ്പോലയിൽ മാലം വീട്ടിൽ പരേതനായ സി.വി. ജോർജിന്റെ മകനായ ജേക്കബ് ജോർജ് (62) അൽഖോബാറിലെ അൽകവാരി ഗ്രൂപ്പിൽ ദീർഘകാലമായി ജോലി ചെയ്തുവരുകയായിരുന്നു. നവയുഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ ഖോബാറിലെ സാമൂഹിക-സാംസ്കാരിക മേഖലയിലും അദ്ദേഹം സജീവമായിരുന്നു.
ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്ന് കമ്പനിയിൽനിന്ന് ദീർഘകാലത്തെ അവധിയെടുത്ത് നാട്ടിലേക്കു പോകുകയായിരുന്നു. നാട്ടിൽവെച്ച് ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കുശേഷം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് മരണം.
ജേക്കബ് ജോർജിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. എല്ലാവരുമായി ഊഷ്മളമായ സൗഹൃദവും ജീവിതത്തിലുടനീളം ലാളിത്യവും പുലർത്തിയ വ്യക്തിയായിരുന്നു ജേക്കബ് ജോർജ് എന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.ഭാര്യ: അയ്മനം കണ്ടമുണ്ടാരിയിൽ ലളിതമ്മ. മക്കൾ: ജോയൽ (ഏഷ്യാനെറ്റ്), ഡോണൽ (വിദ്യാർഥി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോട്ടയം വേളൂർ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.