യാംബു ഒ.ഐ.സി.സി ജോഡോ കപ്പ് ഫുട്ബാൾ ടൂർണമെൻറ് ലോഗോ പ്രകാശനച്ചടങ്ങിൽ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ ഒരുമിച്ചുകൂടിയപ്പോൾ
യാംബു ഒ.ഐ.സി.സി റീം അൽ ഔല ജോഡോ കപ്പ് ഫുട്ബാൾ; ലോഗോയും ഫിക്സ്ചറും പ്രകാശനം ചെയ്തു
യാംബു: ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 24, 25 തീയതികളിൽ യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന റീം അൽ ഔല ജോഡോ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ലോഗോ പ്രകാശനവും ഫിക്സർ റിലീസിങ്ങും നടന്നു. ടൗണിലെ അൽ ഹിജ്ജി ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ യാംബു മലയാളി അസോസിയേഷൻ പ്രസിഡൻറ് സലിം വേങ്ങര, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷബീർ ഹസ്സൻ കാരക്കുന്ന് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമത്തിെൻറ ഉദ്‌ഘാടനം ജിദ്ദ ഒ.ഐ.സി.സി റീജനൽ കമ്മിറ്റി സെക്രട്ടറി അഷ്‌ക്കർ വണ്ടൂർ നിർവഹിച്ചു. ഏരിയ കമ്മിറ്റി പ്രസിഡൻറ് സിദ്ധീഖുൽ അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ടൂർണമെൻറിെൻറ ഫിക്സർ റിലീസിങ്ങിന് ഫർഹാൻ മോങ്ങം നേതൃത്വം നൽകി. ചടങ്ങിൽ യാംബു ഒ.ഐ.സി.സി പിന്നിട്ട വഴികളെക്കുറിച്ചും, ഫുട്ബാൾ മത്സരവുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുമുള്ള പ്രസേൻറഷൻ അവതരിപ്പിച്ചു. യാംബുവിലെ പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരക്കുന്ന ഈ ഫുട്ബാൾ മാമാങ്കത്തിന് വിവിധ ക്ലബുകൾ ചടങ്ങിൽ വെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സലിം വേങ്ങര, ഷബീർ ഹസ്സൻ കാരക്കുന്ന്, അബ്ദുൽ ഹമീദ് അറാട്കോ, നിയാസ് പുത്തൂർ, ആഷിഫ് പെരിന്തൽമണ്ണ, അബ്ദുൽ കരീം പുഴക്കാട്ടിരി, ബിഹാസ് കരുവാരക്കുണ്ട്, അനീസുദ്ദീൻ ചെറുകുളമ്പ്, അനസ് സമ മെഡിക്കൽ കമ്പനി, അലിയാർ മണ്ണൂർ, യാസിർ കൊന്നോല, വിപിൻ തോമസ്, സുഹൈൽ മമ്പാട്, ത്വയ്യിബ്, ഫൈസൽ, അനസ്, സൈനുദ്ദീൻ, ഹമീദ് കൊക്കച്ചാൽ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് മഞ്ചേരി സ്വാഗതവും ശമീൽ മമ്പാട് നന്ദിയും പറഞ്ഞു. സൈനുദ്ദീൻ കൂറ്റനാട്, ശരത് നായർ കോഴിക്കോട്, അബ്ദുന്നാസർ കുറുകത്താണി, ഷൈജൽ വണ്ടൂർ, ഇഖ്ബാൽ, ഹാരിസ്, അനീസ്, റസാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.