അബ്ദുൽ മുത്തലിബ്
Posted On
date_range Updated On
date_range മലപ്പുറം മമ്പാട് സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: ഹൃദയസ്തംഭനം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുൽ മുത്തലിബാണ് മരിച്ചത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ആരിഫയാണ് ഭാര്യ. മക്കൾ: ഹാരിസ്, ഹാഫില, യാസീൻ, ശാഹുൽ, ഉനൈസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി റിയാദിലുള്ള മകൻ ശാഹുലിനെ സഹായിക്കാൻ ഐ.സി.എഫ് വെൽഫെയർ പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.