റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

സേവന മികവ്, പരാതികൾ കുറവ്​: ‘സൗദിയ’യും റിയാദ് വിമാനത്താവളവും മുൻപന്തിയിൽ

റി​യാ​ദ്: രാ​ജ്യ​ത്തെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സു​താ​ര്യ​ത​യും സേ​വ​ന നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി (ഗാ​ക) മെ​യ് മാ​സ​ത്തി​ലെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും പ്ര​ക​ട​ന സൂ​ചി​ക പു​റ​ത്തു​വി​ട്ടു. യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ല​ഭി​ച്ച 2,155 പ​രാ​തി​ക​ളു​ടെ കൃ​ത്യ​മാ​യ വി​ശ​ക​ല​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​റാ​ങ്കി​ങ്​ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും കു​റ​വ് പ​രാ​തി​ക​ൾ ല​ഭി​ച്ച വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ് (സൗ​ദി​യ) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഓ​രോ ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്കും വെ​റും 43 പ​രാ​തി​ക​ൾ എ​ന്ന മി​ക​ച്ച നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ അ​വ​ർ 81 ശ​ത​മാ​നം പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ഓ​രോ ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്കും 58 പ​രാ​തി​ക​ളു​മാ​യി ഫ്ലൈ​നാ​സ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ, ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ 100 ശ​ത​മാ​ന​വും അ​വ​ർ വി​ജ​യ​ക​ര​മാ​യി പ​രി​ഹ​രി​ച്ചു. ഓ​രോ ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്കും 90 പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ഫ്ലൈ​അ​ദീ​ൽ ആ​ണ് മൂ​ന്നാ​മ​ത്. ഇ​വ​ർ 99 ശ​ത​മാ​നം പ​രാ​തി​ക​ളും ഫ​ല​പ്ര​ദ​മാ​യി പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​ക​ട​ന സൂ​ചി​ക​യി​ൽ, റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​മാ​ണ് ത​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. കേ​വ​ലം 13 പ​രാ​തി​ക​ൾ മാ​ത്രം ല​ഭി​ച്ച ഇ​വി​ടെ 100 ശ​ത​മാ​നം പ​രാ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ച്ചു. പ്ര​തി​വ​ർ​ഷം 60 ല​ക്ഷ​ത്തി​ൽ താ​ഴെ യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന വി​ഭാ​ഗ​ത്തി​ൽ അ​മീ​ർ നാ​യി​ഫ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​വും, ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 100 ശ​ത​മാ​നം പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ചു​കൊ​ണ്ട് കി​ങ്​ സ​ഊ​ദ്​ വി​മാ​ന​ത്താ​വ​ള​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും യാ​ത്രാ​നു​ഭ​വം നി​ര​ന്ത​രം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി ഫ​ല​പ്ര​ദ​മാ​യ ആ​ശ​യ​വി​നി​മ​യ മാ​ർ​ഗ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ അ​തോ​റി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ‘ഗാ​ക’ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Excellence in Service, Fewer Complaints: 'Saudia' and Riyadh Airport at the Forefront

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.