സമസ്ത നേതാക്കളെ അനുസ്മരിച്ചു

ജിദ്ദ: സമസ്തയുടെ നേതാക്കളായിരുന്ന കണ്ണിയത്ത്​ ഉസ്താദ്, ശംസുൽ ഉലമ, ബാപ്പു മുസ്‌ലിയാർ എന്നിവർ വിജ്ഞാന സമ്പാദനത ്തിനു ഏറെ പ്രാധാന്യം നൽകിയ മഹാന്മാരായിരുന്നുവെന്ന്​ വളാഞ്ചേരി മർകസ് വാഫി കോളജ് പ്രിൻസിപ്പൽ അബ്്ദുൽ ഹക്കീം ഫൈ സി ആദൃശ്ശേരി പറഞ്ഞു. ഇസ്​ലാമിക വിജ്ഞാനത്തോടൊപ്പം വിവിധ ഭാഷകളിലും അവർ പ്രാവീണ്യം നേടിയിരുന്നുവെന്നും അവരുടെ ദീർഘ വീക്ഷണം കൊണ്ടാണ് കേരളത്തിൽ മത - ഭൗതിക കലാലയങ്ങൾ ഉയർന്നു വന്നതെന്നും അദ്ദേഹം പറഞ്ഞു.

ദാരിമീസ്അസോസിയേഷനും സമസ്ത ഇസ്​ലാമിക സ​​െൻററും സംയുക്തമായി സംഘടിപ്പിച്ച കണ്ണിയത്ത്​ അഹ്മദ് മുസ്‌ലിയാർ, ശംസുൽ ഉലമ ഇ. കെ അബുബക്കർ മുസ്‌ലിയാർ, കോട്ടുമല ബാപ്പു മുസ്‌ലിയാർ എന്നിവരുടെ അനുസ്മരണ യോഗം ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഇസ്​ലാമിക് സ​​െൻറർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ഹംസ ഫൈസി റിപ്പൺ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്തഫ ബാഖവി ഊരകം, അബൂബക്കർ ദാരിമി താമരശ്ശേരി, അൻവർ തങ്ങൾ, അലി മൗലവി നാട്ടുകൽ, സുബൈർ ഹുദവി കൊപ്പം, അബൂബക്കർ ദാരിമി ആലമ്പാടി, സൽമാനുൽ ഫാരിസ് ദാരിമി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സാലിം ദാരിമി അൽ ഹൈതമി സ്വാഗതവും അഷ്‌റഫ് ദാരിമി നന്ദിയും പറഞ്ഞു.

Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.