Posted On
date_range Updated On
date_range ജിദ്ദ പാങ്ങ് കൂട്ടായ്മ ‘സ്നേഹസംഗമം’ സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദ പാങ്ങ് കൂട്ടായ്മയുടെ അഞ്ചാം വാർഷികം ‘സ്നേഹസംഗമം 2018’ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് ആലുങ്ങൽ ഇബ്രാഹീമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം കൺവീനർ കെ.എം.എ സലാം ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയംഗങ്ങളായ എ.സി ഹംസക്കുട്ടി, ഇ.കെ അലി, പി.വി മജീദ്, പി.കെ ഗഫൂർ എന്നിവർ സംസാരിച്ചു. കൂട്ടായ്മ അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനം ട്രഷറർ കെ നൗഫൽ നിർവഹിച്ചു. തുടർന്ന് ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ, ഫുട്ബോൾ, വടംവലി തുടങ്ങിയവ അരങ്ങേറി. ജനറൽ സെക്രട്ടറി എ.സി മുജീബ് സ്വാഗതവും ജോ. സെക്രട്ടറി സലീം പൂഴിത്തറയുടെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.