Posted On
date_range Updated On
date_range കരുളായി ബ്ലാസ്റ്റേഴ്സിന് കിരീടം
ജിദ്ദ: കെ.പി.എസ് സോക്കർ നൈറ്റ് 2018 ജിദ്ദ ഹറാസാത്തിൽ സമാപിച്ചു. ഫൈനലിൽ അഞ്ചിനെതിരെ ഏഴു ഗോളുകൾക്ക് ജി.എസ് പുള്ളിയിൽ ടീമിനെ തോൽപ്പിച്ച് കരുളായി ബ്ലാസ്റ്റേഴ്സ് കിരീടം ചൂടി. കരുളായി പ്രവാസി സംഘം ജിദ്ദാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ‘സോക്കർ നൈറ്റ്’ സംഘടിപ്പിച്ചിരുന്നത്. കരുളായി ബ്ലാസ്റ്റേഴ്സ്, ജി.എസ് പുള്ളിയിൽ, റോയൽ സി കുളവട്ടം, വൈ എഫ് സി വലമ്പുറം എന്നീ ടീമുകളായിരുന്നു അവസാന റൗണ്ടിൽ ഏറ്റുമുട്ടിയത്.
കെ.പി.എസ് പ്രസിഡൻറ് സി.പി മുഹമ്മദ് കുട്ടി വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. റണ്ണറപ്പിനുള്ള ട്രോഫി ചുള്ളിയൻ അമീർ പുള്ളിയിൽ ടീമിന് നൽകി. മാൻ ഓഫ് ദി ടൂർണമെൻറ് ട്രോഫി ബ്ലാസ്റ്റേഴ്സിെൻറ നൗഷാദ് വാരിക്കലിന് വടക്കൻ ഹംസ സമ്മാനിച്ചു. അഞ്ചുവീതം ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിെൻറ മുൻഫർ, ശിഹാബ് എന്നിവർ ടോപ് സ്കോറർമാരായി. മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി ജി.എസ് പുള്ളിയിൽ ടീമിെൻറ കെ.പി സക്കീർ കെ.സി അബ്ദുൽ ഖാദറിൽ നിന്ന് ഏറ്റുവാങ്ങി.കോഒാഡിനേറ്റർ ശിഹാബ് അല്ലിപ്ര, കൺവീനർ മുർശിദ് പുള്ളിയിൽ, കെ.പി.എസ് സെക്രട്ടറി നാസർ കരുളായി, മുഹമ്മദ് പികെ, അബ്റാർ എന്നിവർ നിയന്ത്രിച്ചു. തുടർന്ന് വടക്കൻ ഹംസയുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.