?????????????? ????????? 2017? ????????? ????? ?? ???????? ??????????

‘മുക്കത്തി​െൻറ പാട്ടൊലി 2017’  സംഘടിപ്പിച്ചു

ജിദ്ദ: മുക്കം, കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി  പ്രദേശങ്ങളിലുള്ളവരുടെ ജിദ്ദ കൂട്ടായ്മയായ മാക് ജിദ്ദ ‘മുക്കത്തി​​െൻറ പാട്ടൊലി 2017’ സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാൻ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ പ്രമുഖ ഗായകർ അണി നിരന്നു. അബ്​ദുല്‍മജീദ് നഹ ഉദ്ഘാടനം ചെയ്തു.  കാരശ്ശേരി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന്   ആംബുലന്‍സ് ഉള്‍പ്പെടെ പ്രവാസികള്‍ക്കിടയിലും നാട്ടിലുമായി നിരവധി സാമൂഹിക പ്രവര്‍ത്തങ്ങള്‍ നടത്തിയതായി പ്രസിഡൻറ്​ അഷറഫ്അലി വയലില്‍ അറിയിച്ചു.   മുക്കം സ്വദേശി മുജീബ് റഹ്മാ​​െൻറ ജയില്‍ മോചനം സാധ്യമാക്കുന്നതില്‍ സജീവ പങ്കു വഹിച്ച ഹിഫ്‌സുറഹ്​മാൻ കോഴിക്കോട്, അഷ്റഫ് പുളിക്കല്‍, ജലീല്‍ കണ്ണമംഗലം, അബ്​ദുറഹ്​മാന്‍ വണ്ടൂര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. കെ.ടി.എ. മുനീര്‍, ഇസ്മായില്‍ കല്ലായി, സി.കെ. ഷാക്കിര്‍ തുടങ്ങിയവര്‍ ആശംസ  നേർന്നു. മുജീബ് ഉമ്മിണിയില്‍ സ്വാഗതവും ഗഫൂര്‍ ചാലില്‍ നന്ദിയും പറഞ്ഞു. 
Tags:    
News Summary - events-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.