Posted On
date_range Updated On
date_range എറണാകുളം സ്വദേശിയായ നവോദയ നേതാവ് ത്വാഇഫിൽ മരിച്ചു
ത്വാഇഫ്: എറണാംകുളം സ്വദേശിയും ത്വാഇഫിലെ നവോദയ നേതാവുമായിരുന്നയാൾ മരിച്ചു. എറണാകുളം നോർത്ത് പറവൂർ എഴിക്കര സ്വദേശി ഹക്കീം പതിയാഴത്ത് (49) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രി 12 മണിയോടെ മരിക്കുകയുമായിരുന്നു.
നവോദയ ത്വാഇഫ് ഏരിയ ആക്ടിംഗ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി ത്വാഇഫ് ഹവിയയിൽ വാഹനങ്ങളുടെ സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നൈസ, മക്കൾ: ഹന ഫാത്തിമ, മുഹമ്മദ് ഹാതിം. നടപടികൾ പൂർത്തിയാക്കി മൃതദേഹം ത്വാഇഫിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.