ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും ഇ- പേയ്മെൻറ്​ നിര്‍ബന്ധമാക്കും

റിയാദ്: സൗദിയില്‍ ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും ഇ പേയ്​മ​​െൻറ്​ സംവിധാനം നിര്‍ബന്ധമാക്കാന്‍ ആലോചന നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെറുകിട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ബിനാമി ഇടപാടും വിദേശികളുടെ നിക്ഷേപ പദ്ധതികളിലെ കൃത്രിമവും കണ്ടത്തൊനാണ് ഇ-പേയ്മ​​െൻറ്​ നിര്‍ബന്ധമാക്കുന്നത്. ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വിദേശത്തേക്കയക്കുന്ന പണത്തി​​​െൻറ തോത്​ കണക്കാക്കി ബിനാമി ഇടപാടുകാരെ കണ്ടത്തൊനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടും ഇ- പേയ്​മ​​െൻറ്​ സംവിധാനവും നിര്‍ബന്ധമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം സമീപഭാവിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് ‘അല്‍യൗം’ പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇ- പേയ്​മ​​െൻറ്​ നിര്‍ബന്ധമാക്കുമെന്ന് സൗദി മോണിറ്ററി അതോറിറ്റിയിലെ പേയ്​മ​​െൻറ്​  വിഭാഗം മേധാവി സിയാദ് അല്‍യൂസുഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇ- പേയ്​മ​​െൻറ്​ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. 

സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണത്തിനും മൂല്യവര്‍ധിത നികുതി, പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതി എന്നി നിരീക്ഷിക്കാനും കണക്കുകള്‍ പരിശോധിക്കാനും ഇതിലൂടെ സാധിക്കും. ബഖാലകളിലും കടകളിലും ജോലിക്കാരെന്ന വ്യാജേന സ്ഥാപനം നടത്തുന്ന ബിനാമി ഇടപാടുകാര്‍ ശമ്പളത്തില്‍ കവിഞ്ഞ സംഖ്യ സ്വദേശത്തേക്ക് അയക്കുന്നത് നിരീക്ഷിക്കാനും ബിനാമി ഇടപാട് നിര്‍ത്തലാക്കാനും ഇതിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    
News Summary - epayment-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.