ദമ്മാം: മലയാളം മിഷൻ ദമ്മാം മേഖല, ഖോബാർ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവോദയ മേഖല ഓഫിസിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരനും ബുക്ക് ഇൻഫ്ലൂവൻസറുമായ സജിത്ത് രാമകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവോദയ ഖോബാർ ഏരിയ പ്രസിഡന്റ് ജസ്ന ഷമീം അധ്യക്ഷതവഹിച്ചു.
മലയാളം മിഷൻ ഖോബാർ പഠനകേന്ദ്രം കോഓഡിനേറ്റർ നിരഞ്ജിനി സ്വാഗതം പറഞ്ഞു. സൗദി ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് കൊട്ടിയം, നവോദയ ഖോബാർ മേഖല സെക്രട്ടറി വിദ്യാധരന് കൊയാടൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ദമ്മാം മേഖല കോഓഡിനേറ്റർ അനു രാജേഷ്, കുടുംബവേദി ഏരിയ സെക്രട്ടറി സുജാത് സുധീർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരയ്യ ഹമീദ്, ഹമീദ് നൈന, ജോത്സന, പ്രവീൺ കുമാർ, സുധീഷ്, ശരണ്യ, കൃഷ്ണദാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
തുടർന്ന് മലയാളം മിഷൻ മലയാണ്മ ഗീതം കുട്ടികൾ ഏറ്റുചൊല്ലി. മലയാളം മിഷൻ അധ്യാപിക മിനി ഉണ്ണികൃഷ്ണൻ ഭാഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത വിവിധ വിനോദപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.