ജി​ദ്ദ​യി​ൽ രൂ​പവത്ക​രി​ച്ച പു​തി​യ പെ​ൺ​കൂ​ട്ടാ​യ്മ​ ‘എം​പ​വ​റി​ങ് വി​മ​ൻ​സ് അ​ല​യ​ൻ​സ്’ പ്ര​വ​ർ​ത്ത​ക​ർ

‘എം​പ​വ​റി​ങ് വി​മ​ൻ​സ് അ​ല​യ​ൻ​സ്’ ജി​ദ്ദ​യി​ൽ പു​തി​യ പെ​ൺ​കൂ​ട്ടാ​യ്മ നി​ല​വി​ൽ വ​ന്നു

ജി​ദ്ദ: സ്ത്രീ​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക, അ​വ​രെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​ക്കി മാ​റ്റുക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ജി​ദ്ദ​യി​ൽ പു​തി​യ പെ​ൺ​കൂ​ട്ടാ​യ്മ പി​റ​വി​യെ​ടു​ത്തു. എം​പ​വ​റി​ങ് വി​മ​ൻ​സ് അ​ല​യ​ൻ​സ് (എ​വ) എ​ന്ന പേ​രി​ലു​ള്ള കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷെ​മി ഷ​ബീ​ർ (എം.​ഡി, മ​ൾ​ട്ടി സി​സ്റ്റം ലോ​ജി​സ്റ്റി​ക്) കൂ​ട്ടാ​യ്മ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​ലീ​ന മു​സ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​യും മാ​ന​സി​ക സ​മ്മ​ർ​ദത്തെ​യും അ​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളെ​യും കുറിച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി​യും അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റും സം​യു​ക്ത​മാ​യി ന​ൽ​കു​ന്ന ക​മ്യൂ​ണി​റ്റി പ്രി​വി​ലേ​ജ് ആ​രോ​ഗ്യ കാ​ർ​ഡ് എ​വ കൂ​ട്ടാ​യ്മ എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ൾ​ക്ക് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. അ​ലി തേ​ക്കു​തോ​ട് പ​ദ്ധ​തി​ വി​ശ​ദീ​ക​രി​ച്ചു. ‘എ​വ’ ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത നി​സാ​ർ മ​ട​വൂ​രി​നെ അ​നു​മോ​ദി​ച്ചു. ജ്യോ​തി ബാ​ബു​കു​മാ​ർ, ശ​രീ​ഫ് അ​റ​ക്ക​ൽ, നി​സാ​ർ മ​ട​വൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സോ​ഫി​യ സു​നി​ൽ സ്വാ​ഗ​ത​വും റു​ഫ്‌​ന ഷി​ഫാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Empowering Women's Alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.