ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഉടന്‍ വിസ: സൗദി തൊഴില്‍ മന്ത്രി

റിയാദ്: സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിസ ഉടന്‍ അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രി അഹമദ് അല്‍റ ാജ്ഹി വ്യക്തമാക്കി. ചെറുകിട സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതി​​​െൻറ ഭാഗമായി വിവിധ മന്ത്രാലയങ്ങള്‍ ചേര് ‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്ഥാപന ഉടമയായ സ്വദേശി അതേ സ്ഥാപനത്തിലെ ജോലിക്കാരനായി രജിസ്​റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒമ്പത് വിസ വരെ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. കൂടാതെ നിരവധി ആനുകൂല്യങ്ങളും ഇളവുകളും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. രാ​ഷ്​ട്രത്തി​​​െൻറ നട്ടെല്ലായ, വരുമാന മാര്‍ഗത്തില്‍ മുഖ്യസ്രോതസ്സായ ചെറുകിട സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതി​​​െൻറയും നിലനിര്‍ത്തുന്നതി​​​െൻറയും ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. ചെറുകിട സ്ഥാപനങ്ങളുടെ വിസ അപേക്ഷകള്‍ ‘മറാസ്’ എന്ന പ്രത്യേക സംവിധാനം വഴി പരിഗണിക്കും. ജോലി ഒഴിവ് ‘താഖാത്ത്’ വഴി പരസ്യപ്പെടുത്തണമെന്ന നിബന്ധന ചെറുകിട സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല.

സ്ഥാപനത്തില്‍ റജിസ്​റ്റര്‍ ചെയ്ത സ്വദേശിയെ ഉടന്‍ നിതാഖാത്തില്‍ രേഖപ്പെടുത്തും. സ്ഥാപനത്തില്‍ നിന്ന് വിട്ടുപോയ ജോലിക്കാര്‍ക്ക് പകരമുള്ള വിസയും ഉടനടി നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. പുതിയ ചെറുകിട സ്ഥാപനങ്ങള്‍ തുറക്കാനുള്ള നടപടികള്‍ ലളിതവും വേഗത്തിലുമാക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു. സ്വദേശി യുവാക്കളെ തൊഴിലാളികളും തൊഴിലന്വേഷകരുമായി തുടരുന്നതിന് പകരം സ്ഥാപന ഉടമകളാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി, വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആല്‍ശൈഖ് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

Tags:    
News Summary - employment-soudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.