റമദാനിൽ ബില്ലടക്കാത്തവരുടെ ഫ്യൂസ്​ ഉൗരരുത് ​- ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി

ജിദ്ദ: വൈദ്യതി ഉപഭോക്​താക്കള്‍ക്ക് റമദാനില്‍ സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പ്രത്യേക ഇളവനുവദിച ്ചു. ഉപഭോക്​താവി​​െൻറ ഭാഗത്തു നിന്നുണ്ടാകുന്ന കുടിശ്ശിക കാരണം റമദാനില്‍ വൈദ്യുതി വിതരണം വിഛേദിക്കരുതെന്നാണ ് അതോറിറ്റിയുടെ പുതിയ നിര്‍​േദശം. ഉപഭോക്​താവ് വൈദ്യതി ബില്‍ കുടിശ്ശിക വരുത്തുകയോ നിർദേശിക്കപ്പെട്ട അവധിക്ക് മുമ്പ്​ അടക്കാതിരിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കരുതെന്നാണ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം. റമദാന്‍ പ്രമാണിച്ചാണ് അതോറിറ്റി ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചത്.


നിശ്ചിത അവധിക്ക് ശേഷം കുടിശ്ശിക വരുത്തുന്നവരുടെ വൈദ്യുതി ബന്ധം വിഛേദിക്കുകയാണ് രാജ്യത്തെ നിലവിലെ രീതി. റമദാനില്‍ രാജ്യത്തെ വൈദ്യതി ഉപയോഗത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിനങ്ങളില്‍ ഉപയോഗം ഇനിയും വര്‍ധിക്കും. ഇതി​​െൻറ ഭാഗമായി കൂടുതല്‍ വൈദ്യുതി ഉൽപാദനവും വിതരണവും ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകിരച്ചതായും ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - electricity-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.