റിയാദിൽ ആലപ്പുഴ, കൊല്ലം ജില്ലാ ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ മജീദ് ചിങ്ങോലി സംസാരിക്കുന്നു

ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്; വിവേകത്തോടെ വോട്ട് രേഖപ്പെടുത്തണം - ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ട് നഷ്ടപ്പെടരുതെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ ഓരോ വോട്ടും വിവേകത്തോടെ രേഖപ്പെടുത്തണം. വോട്ട് ചെയ്യാന്‍ കഴിയാത്ത പ്രവാസികള്‍ കുടുംബാംഗങ്ങളുടെ വോട്ട് ഐക്യമുന്നണിക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ ആലപ്പുഴ, കൊല്ലം ജില്ലാ ഒ.ഐ.സി.സി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി.

നാഷനല്‍ കമ്മിറ്റി ഭാരവാഹികളായ ഷാജി സോന, അഡ്വ. അജിത്, അബ്ദുള്‍ സലീം അര്‍ത്തിയില്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ ബാഹസന്‍, നവാസ് വെള്ളിമാട്കുന്നു, സുരേഷ് ശങ്കര്‍, ബാലുകുട്ടന്‍, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, നിഷാദ് ആലംകോട്, നാദിര്‍ഷാ റഹ്മാന്‍, കരീം കൊടുവള്ളി, ഹകീം പാലക്കാട്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അര്‍ഷാദ്, അന്‍സാര്‍ വര്‍ക്കല, നാസര്‍ വലപ്പാട്, ബിനോയ് മാത്യു കൊട്ടാരക്കര, യോഹന്നാന്‍ കുണ്ടറ, ഷാജഹാന്‍ മൈനാഗപ്പള്ളി, അനീസ് കാര്‍ത്തികപള്ളി, സുരേഷ് മാംഗാംകുഴി, അബ്ദുള്‍ വാഹിദ്, ഷൈജു നമ്പിലശ്ശേരി, സുധീര്‍ മജീദ്, നസറുദ്ധീന്‍. വി. ജെ, വൈശാഖ് അരൂര്‍ എന്നിവര്‍ സംസാരിച്ചു. റഹ്മാന്‍ മുനമ്പത്ത് ആമുഖ പ്രഭാഷണം നടത്തി. നിസാര്‍ പള്ളിക്കശേരി സ്വാഗതവും ബിജു വെണ്മണി നന്ദിയും പറഞ്ഞു.

Tags:    
News Summary - Elections that decide the future; Vote Wisely - OICC Electoral Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.