‘ഏക് പുളകിത് രാത്തി’ൽ ഡി.പി ബാൻഡംഗങ്ങൾ സുമി അരവിന്ദനൊപ്പം ഗാനങ്ങൾ ആലപിച്ചപ്പോൾ
ദമ്മാം: കിഴക്കൻ പ്രവിശ്യയുടെ സംഗീത ആസ്വാദന ചരിത്രത്തിന് വേറിട്ട ഭാവം നൽകി ഡി.പി ബാൻഡ് ഒരുക്കിയ 'ഏക് പുളകിത് രാത്' സംഗീതനിശ അരങ്ങേറി. മലയാള ടെലിവിഷൻ ചാനൽ പരിപാടികളിലൂടെ പ്രശസ്തയായ ഗായിക സുമി അരവിന്ദിന്റെ നേതൃത്വത്തിൽ ദമ്മാമിലെ സംഗീത കൂട്ടായ്മയായ 'ദൃതംഗ പുളകിതരാ'ണ് പരിപാടി ഒരുക്കിയത്.
സുമിക്കൊപ്പം ഡി.പി ബാൻഡ് അംഗങ്ങളായ രതീഷ് ചെമ്മരത്തൂർ, ഷാനവാസ്, സിറാജ് അബൂബക്കർ, നൗഷീർ അഹ്മദ്, ടി.കെ. മനാഫ്, മുജീബ് കണ്ണൂർ, നാസർ വടകര, ഷർത്താസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. റോയ് (കീബോർഡ്), സിബിൻ ലൂയിസ് (ഗിത്താർ), കെ.പി. സരീഷ് (ഹാൻഡ് സോണിക്) എന്നിവരായിരുന്നു പിന്നണിയിൽ.
ലെന നാസറും മലീഹ ഫിറോസും നൃത്തവും സുമിയോടൊപ്പം അരുൺ നായർ, അരുൺ സേവ്യർ, ജൂലിയസ് റോഡ്രിഗസ്, റസാഖ്, നാഫിന എന്നിവരുടെ ഗാനവിരുന്നും വ്യത്യസ്തമായി. നിഹാദ് കൊച്ചി, അബ്ദുസ്സലാം, നൗഫൽ കണ്ണൂർ, മുഹമ്മദ്, നിഷാദ് കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.