‘പെരുന്നാൾ സിറ്റി ഫ്ലവറിനൊപ്പം ആഘോഷിക്കൂ’, സ്​പെഷ്യൽ പ്രമോഷൻ; 200 റിയാലിന് 250 റിയാലിന്‍റെ ഉൽപന്നങ്ങള്‍

റിയാദ്: ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാനൊരുങ്ങി സിറ്റി ഫ്ലവര്‍. ഇതി​െൻറ ഭാഗമായി മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ അഞ്ച്​ വരെ ‘സെലിബ്രേറ്റ് ഈദ് വിത് സിറ്റി ഫ്ലവര്‍’ എന്ന പേരിൽ പ്രത്യേക പ്രൊമോഷന്‍ പ്രഖ്യാപിച്ചു.

റെഡിമെയ്ഡ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 250 റിയാലിന് തെരഞ്ഞെടുക്കുന്ന ഉൽപന്നങ്ങള്‍ 200 റിയാലിന്​ സ്വന്തമാക്കാം. 250 റിയാലി​െൻറ ഓരോ പര്‍ച്ചേസിലും 50 റിയാല്‍ കിഴിവ് ലഭിക്കും. ഗാര്‍മെൻറ്​സ് (മെൻറ്​സ്, ലേഡീസ്, കിഡ്‌സ്), ഫുഡ്‌വെയര്‍ ഡിപ്പാര്‍ട്ട്‌മെൻറുകളിലാണ് സ്‌പെഷ്യല്‍ പ്രൊമോഷന്‍.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നു ഇറക്കുമതി ചെയ്ത മികച്ച ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് പ്രമോഷ​െൻറ ഭാഗമായി ഒരുക്കിയിട്ടുളളത്. ഇതിനുപുറമെ ആകര്‍ഷകമായ മറ്റു ഓഫറുകളും ലഭ്യമാണ്. ട്രാവല്‍ ബാഗുകള്‍, ടോളി ബാഗുകള്‍ തുടങ്ങി ട്രാവല്‍ ഉൽപന്നങ്ങള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് പ്രൊമോഷന്‍ കാലയളവില്‍ ലഭ്യമാക്കിയിട്ടുളളത്.

ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങളിലും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഫ്ലവര്‍ ലോയല്‍റ്റി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്​റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ വാങ്ങാനുളള അവസരമുണ്ടെന്നും സിറ്റി ഫ്ലവര്‍ മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - Eid with City Flower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.