ഖുലൈസ് കെ.എം.സി.സി കലാ സാംസ്കാരിക വിങ് സംഘടിപ്പിച്ച 'പെരുന്നാള്‍ നിലാവ് 2024' പരിപാടിയിൽ നിന്ന്
ഖുലൈസ്: ഖുലൈസ് കെ.എം.സി.സി കലാ സാംസ്കാരിക വിങിന്റെ ആഭിമുഖ്യത്തിൽ ഖുലൈസിലെയും പരിസര പ്രദേശങ്ങളിലെയും കലാ കാരന്മാരെയും കുടുംബിനികളെയും കുട്ടികളെയും ഉൾപ്പെടുത്തി 'പെരുന്നാള്‍ നിലാവ് 2024' എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറി. ഖുലൈസ് പ്രദേശത്തെ പ്രവാസി മലയാളി കുടുംബങ്ങൾ സാന്നിധ്യമായി. അഫ്സല് മുസ്ല്യാര്‍, നസീര്‍ പുഴക്കാട്ടിരി, സലീന ഇബ്രാഹീം, കെ.കെ ഷാഹിന, ഫവാസ് വെള്ളുവമ്പ്രം, ഷെബിര്‍ എറണാകുളം, അഷ്റഫ് പെരുവള്ളൂർ, അന്‍സാര്‍ പെരുവള്ളൂർ, അനസ് പെരുവള്ളൂർ, റാഷിഖ് മഞ്ചേരി, ഉബൈദ് തെന്നല, റഷീദ് എറണാകുളം, ഇബ്രാഹീം വന്നേരി, ഷാഫി മലപ്പുറം, ആരിഫ് പഴയകത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.