കാണേണ്ടതു തന്നെ ഇൗ അഗ്​നിപർവത ഗർത്തം

യാമ്പു: ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌ പതിച്ച ഒരു കപ്പ് പാൽചായയുടെ പടം പോലെ തോന്നുന്ന ക്രൃതിദൃശ്യമാണിവിടെ. പാറകളാണെങ്കിൽ പല നിറത്തിൽ. ഇരുമ്പും ഉരുക്കും പോലുള്ള കറുത്ത കല്ലുകളുടെയും ശിലകളുടെയും രൂപങ്ങൾ. പണ്ട് അഗ്​നി പർവത പ്രദേശത്തി​​​െൻറ ഭാഗമായ പ്രദേശമാണിതെന്ന് ഒറ്റനോട്ടത്തിൽ അറിയുന്നവർക്ക്​ മനസ്സിലാവും. പറഞ്ഞു വരുന്നത്​ സൗദി അറേബ്യയിലെ അൽവഹ്​ബ അഗ്​നി പർവത ഗർത്തത്തെ കുറിച്ചാണ്​. ഗർത്തത്തി​​​െൻറ താഴ്ഭാഗത്തെ വെളുത്ത നിറത്തിലുള്ള പ്രകൃതിയുടെ ചാരുത കണ്ടാസ്വദിക്കാൻ മാ​ത്രമുണ്ട്​. പൊതുവെ വിജനമായ ഈ പ്രദേശത്തെ പാറകളുടെ നിറത്തിലും ആകൃതിയിലുമുള്ള രൂപമാറ്റം പ്രകൃതിയുടെ വ്യത്യസ്​തമായ വർണാഭ പകർന്നു തരും.


സാഹസികത ഇഷ്​ടപ്പെടുന്ന പലരും ഇൗ ഗർത്തത്തി​​​െൻറ അടിയിലേക്കിറങ്ങാൻ നോക്കും. ചെങ്കുത്തായ പാറക്കെട്ടുകൾക്കു താഴെ ശ്രമകരമായി ഇറങ്ങിക്കയറുവാൻ ഏകദേശം രണ്ടു മണിക്കൂർ സമയമെടുക്കും. ഭൗമശാസ്ത്ര വിശാരദന്മാർക്ക് വലിയ ഗവേഷണ വിഷയമാണ് വോൾക്കാനിക്ക് ഏരിയകളിലെ ഇത്തരം നേർക്കാഴ്ചകൾ. അവാച്യമായ കാഴ്ചാനുഭവങ്ങളും പ്രകൃതിയിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങളും കൂടുതൽ പഠനവിധേയമാക്കാൻ ഗവേഷകരും വിദ്യാർഥികളും അൽ വഹ്ബ അഗ്​നിപർവത ഗർത്തം സന്ദർശിക്കുന്നത് പതിവാണ്​. ഭൗമശാസ്ത്ര ഗവേഷകരെ മാടിവിളിക്കുന്ന ഈ പ്രദേശത്തേക്ക് സാഹസികയാത്ര ആഗ്രഹിക്കുന്നവരാണ് ഏറെയുമെത്തുന്നത്. മധ്യപൂർവേഷ്യയിൽ അഗ്​നിപർവത സ്ഫോടനം മൂലം ഏറ്റവും വലിയ ഗർത്തം ഉണ്ടായ സൗദിയിലെ പ്രദേശമാണിത്. ‘അൽ വഹ്ബ ക്രെയ്റ്റർ’ എന്ന പേരിലാണറിയപ്പെടുന്നത്​. ‘ഹരാത് കിഷബ്’ എന്ന പേരിലറിയപ്പെടുന്ന മരുഭൂമിയിലെ സമതലത്തിൽ 820 അടി ( 250 മീറ്റർ) താഴ്‌ചയും രണ്ട് കിലോമീറ്റർ ചുറ്റളവും ഉള്ള വൃത്താകാരമായ ഭൗമഗർത്തം ദൃശ്യവിസ്മയം നൽകുന്നു‌. ത്വാഇഫിൽ നിന്ന്​ 254 കിലോമീറ്റർ അകലമാണ് ഈ പ്രദേശത്തേക്ക്. ജിദ്ദയിൽ നിന്ന്​ ജുമൂം വഴി സഞ്ചരിച്ചാൽ 365 കിലോ മീറ്ററും തൂവൽ വഴിയാണെങ്കിൽ 447 കിലോമീറ്ററും ദൂരമുണ്ട്.


സൗദി കമീഷൻ ഫോർ ടുറിസം ആൻറ് നാഷനൽ ഹെറിറ്റേജ് വിഭാഗം പ്രദേശം സംരക്ഷിത മേഖലയാക്കി മാറ്റി യിട്ടുണ്ട്. ടൂറിസ്​റ്റുകളെ ആകർഷിക്കാൻ അധികൃതർ പദ്ധതികൾ ആവിഷ്കരിക്കുന്നണ്ട്​. സന്ദർശകർക്ക്​ വിശ്രമ കേന്ദ്രവും പ്രാർഥനാസൗകര്യവുമുണ്ട്​. പ്രവേശന കമാനം തന്നെ ആകർഷകമാണ്​. അപകടം വരാതിരിക്കാൻ ഗർത്തതിന് ചുറ്റുമതിൽ പണിതിട്ടുണ്ട്. ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ ഇതിനകം അടയാളപ്പെടുത്തിയ ‘അൽ വഹ്ബ ക്രെയ്റ്റർ’ പ്രദേശം കൂടുതൽ ശ്രദ്ധേയമാക്കാൻ സൗദി കമീഷൻ ഫോർ ടൂറിസം ആൻറ്​ നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി. എച്ച് ) ബഹുമുഖ വികസന പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്. പ്രപഞ്ചത്തി​​​െൻറ അത്ഭുതങ്ങളുടെ ഗവേഷണ പഠനങ്ങളും പുരാവസ്തു ഖനനവും ആഭ്യന്തര വിനോദ സഞ്ചാര വികസനവും ദേശീയ പൈതൃക സംരക്ഷണവുമെല്ലാം കമീഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.

അൽ വഹ്ബ ക്രെയ്റ്റർ
പ്രമുഖ ജിയോളജിക്കൽ ശാസ്ത്രജ്ഞനായ ഡേവിഡ് ജെ.ഗ്രേയ്‌ഞ്ചർ, ‘ജിയോളജി ടുഡേ’ എന്ന ഗ്രന്ഥത്തിൽ ലാവ പ്രവാഹങ്ങളിൽ ഭൂമിയുടെ അടിയിലുള്ള ലവണങ്ങളുമായുള്ള രാസപ്രവർത്തനങ്ങൾ മൂലം വൻസ്ഫോടനം നടന്നതി​​​െൻറ ഫലമായിട്ടാണ് സൗദിയിലെ ഈ വലിയ ‘ക്രെയ്റ്റർ’ ഉടലെടുത്തതെന്നും അതി​​​െൻറ നേർ അടയാളമാണ് നൂറ്റാണ്ടുകൾക്ക് ശേഷവും ഇവിടെ കാണുന്നതെന്നും പ്രസ്താവിക്കുന്നുണ്ട്. ലാവയുടെ പ്രതിപ്രവർത്തനം മൂലം ശക്തമായ വാതക പ്രസരണം സംഭവിക്കുകയും അതു വഴിയാണ് രണ്ട് കിലോമീറ്ററോളം വിസ്‌തീർണമുള്ള ഈ മഹാഗർത്തം രൂപം കൊണ്ടതെന്നും ഗവേഷകർ വിലയിരുത്തുന്നു. ‘മഖ് ല: ത്വമിയ്യ’ (ഫൂഹത്തുൽ വഹ്ബ) എന്നാണ് വഹ്ബ ക്രെയ്റ്ററിന് അറബിയിൽ പറയുക. 2000 വർഷം പഴക്കമുണ്ടത്രെ ഇതിന്​.

അഗ്​നിപർവത സ്ഫോടനം മൂലം ഭൂമിയുടെ പ്രതലത്തിൽ രൂപം കൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർത്തങ്ങളെയാണ് സാങ്കേതികമായി ‘ക്രെയ്റ്റർ’ എന്ന് വിളിക്കുന്നത്‌. കുന്നുകളുടെയും പർവതങ്ങളുടെയും മുകളിലാണ് ഇത് കണ്ടുവരാറുള്ളത്. അൽവഹ്ബ പ്രദേശത്ത് അഗ്​നിപർവത സ്ഫോടനങ്ങൾക്ക് സാധ്യതയുള്ള നിരവധി കുന്നുകൾ വേറെയും ഉണ്ടെന്നും ഗവേഷകർ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാവാം ഇവിടുത്തെ ‘വോൾക്കാനോ’ പ്രദേശത്തി​​​െൻറ പരിസരത്തെങ്ങും താമസക്കാരില്ലാതായത്. ഗർത്തത്തി​​​െൻറ ഉത്ഭവത്തെ പറ്റി ധാരാളം ഊഹങ്ങളും നിലവിലുണ്ട്. പണ്ടെങ്ങോ ആകാശത്തു നിന്ന് ഒരു പടുകൂറ്റൻ തീഗോളം (ഉൽക്ക) ഭൂമിയിലേക്ക് വീണതി​​​െൻറ ഫലമായി സംഭവിച്ച രൂപമാറ്റമാണ് ഈ ഗർത്തത്തി​​​െൻറ പിന്നിലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. സോഡിയം ഫോസ്​ഫൈറ്റി​​​െൻറ ക്രിസ്​റ്റലുകളാണ് വെള്ള നിറത്തിൽ ‘ക്രെയ്റ്ററി’ ​​​െൻറ പ്രതലത്തെ പുതപ്പ് വിരിച്ചത് പോലെ ആകർഷകമാക്കുന്നത്.

Tags:    
News Summary - ee agni parvatha gartham-saud-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.