എഡ്യുകഫെയിൽ മുഹമ്മദ്​ ഹനീഷ്​ ​െഎ.എ.എസ്​ വരും, അറിവി​ൻ കൊടുമുടി കയറും വിദ്യ പറഞ്ഞുതരാൻ

റിയാദ്​: ഗൾഫ്​ മാധ്യമം ഒരുക്കുന്ന ‘എഡ്യുകഫെ’ വിദ്യാഭ്യാസ, കരിയർ മേളയിൽ അറിവി​​​െൻറ കൊടുമുടി കയറും വിദ്യ പകര ാൻ എ.പി.എം മുഹമ്മദ്​ ഹനീഷ്​ ​െഎ.എ.എസ്​ വരും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വൈജ്ഞാനിക സമ്പാദനത്തി​​​െൻറ സർഗ ാത്മക വഴികൾ ഏതെന്ന്​ പറഞ്ഞുകൊടുക്കുന്ന അദ്ദേഹത്തി​​​െൻറ ഒന്നേകാൽ മണിക്കൂർ ക്ലാസാണ്​ മേളയിലെ മുഖ്യ ആകർഷക ഇനം. ഇൗ മാസം 19 ന്​ റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ ബോയ്​സ്​ സ്​കൂളിൽ രാവിലെ ഒമ്പതിന്​ തുടങ്ങുന്ന മേളയിലെ ആദ്യ സെഷനാണ്​ അദ്ദേഹത്തി​​​െൻറ ക്ലാസ്​. സഞ്ചരിച്ച വഴികളിലെല്ലാം വിജയം രചിച്ച മുഹമ്മദ് ഹനീഷ്​​ ‘അറിവി​​​െൻറ സർഗാത്മക ഒൗ​ന്നത്യങ്ങൾ’ എന്ന വിഷയത്തിൽ വാങ്​മയചിത്രങ്ങൾ തീർക്കും. സിദ്ധിയും സാധനയും കൊണ്ട്​ നേട്ടങ്ങളുടെ ഉന്നതികൾ താണ്ടിയ അദ്ദേഹത്തി​​​െൻറ വിജയ മന്ത്രങ്ങൾ മക്കളുടെ ഭാവിയെ കുറിച്ച്​ ചിന്തിക്കുന്ന രക്ഷിതാക്കൾക്കും ഭാവിയെ വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഒരേ​േപാലെ പ്രയോജനപ്രദമാകും. ഒാരോ വാക്കും​ ജീവിതത്തിലെ വഴിവിളക്കുകളായി പ്രശോഭിക്കും.


രാവിലെ ഉദ്​ഘാടന സെഷൻ കഴിഞ്ഞാലുടൻ ക്ലാസ്​ തുടങ്ങും. ഒരു മണിക്കൂറാണ്​ ക്ലാസ്​. തുടർന്ന്​ 15 മിനുട്ട്​ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ചോദ്യങ്ങൾക്ക്​ ഉത്തരം നൽകും. എൽ.ഇ.ഡി വാളിൽ തെളിയുന്ന ദൃശ്യങ്ങളുടെ പിന്തുണയോടെ നടത്തുന്ന പ്രഭാഷണം വിജ്ഞാനം ഏറ്റവും ഹൃദ്യമായ വഴിയിൽ തേടാനുള്ള വഴികളാണ്​ വിശദീകരിക്കുക. വിഷയത്തെ അതി​​​െൻറ സമഗ്രതയിലും സൂക്ഷ്​മാണുവിലും കൈകാര്യം ചെയ്യു​േമ്പാൾ തന്നെ രസകരമായി അവതരിപ്പിക്കാനുള്ള അദ്ദേഹ​ത്തി​​​െൻറ പാടവം സദസിനെ പിടിച്ചിരുത്തുമെന്നതാണ്​ സവിശേഷത. തുടക്കം മുതൽ എഡ്യൂകഫെയുടെ സഹചാരിയായ മുഹമ്മദ്​ ഹനീഷ്​ ദുബൈയിലും പിന്നീട്​ സൗദിയിലും നടന്ന മേളകളിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചിരുന്നു. 2016ൽ ദുബൈയിലും 2017ൽ ജിദ്ദയിലും കഴിഞ്ഞ വർഷം ദമ്മാമിലും. സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹത്തിന്​ സോഷ്യൽ എഞ്ചിനീയറിങ്ങി​​​െൻറ വഴികളും ഹൃദിസ്ഥം.​ 1996ൽ സിവിൽ​ സർവീസിൽ പ്രവേശിച്ചു.


ടൊറണ്ടോയിലും ബാ​ങ്​കോക്കിലെ ഏഷ്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയിലും പരിശീലനം നേടി​. കേരളത്തി​​​െൻറ പൊതുവിദ്യാഭ്യാസ ഡയറക്​ടർ, എറണാകുളം ജില്ലാ കളക്​ടർ, സ്​മാർട്​ സിറ്റി മിഷൻ ഡയറക്​ടർ, ഫിനാൻഷ്യൽ സർവീസസ്​ ലിമിറ്റഡ്​ മാനേജിങ്​ ഡയറക്​ടർ, കേരള ഗവൺമ​​െൻറ്​ പബ്ലിക്​​ ഇൻസ്​ട്രക്​ഷൻ ഡയറക്​ടർ, ​റോഡ്​സ്​​ ആൻഡ്​​ ബ്രിഡ്​ജസ്​ ഡെവലപ്​മ​​െൻറ്​ കോർപറേഷൻ മാനേജിങ്​ ഡയറക്​ടർ, കേരള സപ്ലൈകോ മാനേജിങ്​ ഡയറക്​ടർ എന്നീ പദവികൾ വഹിച്ചു. നിലവിൽ കൊച്ചി മെട്രോയുടെ മാനേജിങ്​ ഡയറക്​ടറാണ്​. വൈവിധ്യം നിറഞ്ഞ കർമവഴികളിൽ പ്രതിഭയുടെ തിളക്കം പരത്തിയ ഇൗ വിദ്യാഭ്യാസ വിചക്ഷണ​​​െൻറ പ്രചോദന പ്രഭാഷണം അപൂർവാനുഭവമായി മാറും.


കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും www.click4m.com എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുകയോ 0558951756 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. രജിസ്​റ്റർ ചെയ്യുന്നവർക്ക്​ എസ്​.എം.എസ്​, ഇമെയിൽ മുഖേന ​പ്രവേശന ടിക്കറ്റ്​ ലഭിക്കും. രജിസ്​റ്റർ ചെയ്യുന്ന കുട്ടികൾക്ക്​ ഭക്ഷണം സൗജന്യമായിരിക്കും.

Tags:    
News Summary - educafe-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.