റിയാദ്: ഇലക്ട്രോണിക് ഇൻവോയ്സിങ്ങിന് സഹായിക്കുന്ന ബിസിനസ് മാനേജ്മെൻറ് സോഫ്റ്റ്വെയർ നിർമാതാക്കളായ ‘ടാലി സൊല്യൂഷൻസ്’ സംഘടിപ്പിക്കുന്ന ‘മിഡിലീസ്റ്റ് റോഡ് ഷോ 2024’ സൗദി അറേബ്യയിലുമെത്തുന്നു. ഈ മാസം 15ന് ജിദ്ദയിലും 17ന് റിയാദിലും 19ന് ദമ്മാമിലും വൈകീട്ട് നാല് മുതലാണ് ഷോ.
ഏറ്റവും പുതിയ സോഫ്റ്റ്വെയർ പതിപ്പായ ‘ടാലി പ്രൈം 5.0’യുടെ ഗ്ലോബൽ ലോഞ്ചിങ്ങിന്റെ ഭാഗമാണ് ഈ പരിപാടി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് (എം.എസ്.എം.ഇ) യോജിച്ച രീതിയിലാണ് ടാലി സോഫ്റ്റ്വെയറിന്റെ പുതിയ പതിപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഇംഗ്ലീഷ്, അറബിക് ബഹുഭാഷ ഉപയോഗ ക്ഷമതയാണ് ഈ പതിപ്പിന്റെ പ്രത്യേകത. ഭാഷാപരമായ പിഴവുകളൊന്നുമില്ലാതെ വളരെ കൃത്യതയോടെ സമ്പൂർണമായി ഇംഗ്ലീഷിലോ അറബിയിലോ ഈ സോഫ്റ്റ്വെയർ ഉപയോഗിക്കാൻ കഴിയും.
വ്യാപാരത്തിൽ ഏതുതരം ഉപഭോക്താവിനും തൃപ്തിപ്പെടുംവിധം ഇ-ബില്ലിങ് നടപടികൾ കൃത്യവും സുതാര്യവുമാക്കാൻ വളരെ സഹായകരമാണ്. അറബിയിലോ ഇംഗ്ലീഷിലോ സൗകര്യപ്രദമായ രീതിയിൽ ഇൻവോയ്സുകൾ ഉണ്ടാക്കാനും കൈകാര്യം ചെയ്യാനും പ്രിവ്യൂ കാണാനും പ്രിൻറ് എടുക്കാനും റിപ്പോർട്ടുകൾ തയാറാക്കാനും ബിസിനസ് സ്ഥാപനങ്ങൾക്ക് ‘ടാലി പ്രൈം 5.0’ പരിമിതികളില്ലാത്ത സൗകര്യമാണ് പ്രദാനം ചെയ്യുന്നത്.
സമ്പൂർണവും സമകാലീനവും സൗകര്യപ്രദവും സ്ഥിരമായതും ശരിയായതുമായ ബഹുഭാഷാ അനുഭവം നൽകുന്ന ഒരു സമഗ്ര പതിപ്പാണിത്. ടാലി പ്രൈം 5.0 ഔദ്യോഗികമായി പുറത്തിറക്കുന്ന ചടങ്ങ് ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന റോഡ് ഷോയിലുടനീളം സംഘടിപ്പിക്കും. ഇതിലൂടെ, രാജ്യത്തെ ഉപഭോക്തൃ അടിത്തറ 10 ശതമാനം വർധിപ്പിക്കാനാണ് ടാലി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.