മലപ്പുറം വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ കമ്മിറ്റി റിയാദ് യൂനിറ്റിെൻറ നേതൃത്വത്തിൽ നിർമിച്ച 24-ാമത് വീടിെൻറ താക്കോൽദാന ചടങ്ങിൽനിന്ന്
റിയാദ്: മലപ്പുറം വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ കമ്മിറ്റി റിയാദ് യൂനിറ്റിെൻറ നേതൃത്വത്തിൽ നിർമിച്ച 24-ാമത് വീടിെൻറ താക്കോൽദാനം നിർവഹിച്ചു. വലിയങ്ങാടി കൈനോട് കൂർമായ പറമ്പിൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് വീടിെൻറ താക്കോൽ കൈമാറിയത്.
ചടങ്ങിൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ജബ്ബാർ നടുത്തൊടി അധ്യക്ഷത വഹിച്ചു. ഷിഫാൻ കൈനോട് പ്രാർത്ഥന നടത്തി. കളപ്പാടാൻ സലീം സ്വാഗതവും സെക്രട്ടറി അബ്ദു റഷീദ് കൊട്ടേക്കോടൻ നന്ദിയും പറഞ്ഞു.
മുനിസിപ്പൽ കൗൺസിലർമാരായ ഷഹാന ഷെറിൻ, സലീന ജാസ്മിൻ, റിമാൽ പ്രസിഡൻറ് ഇബ്രാഹിം തറയിൽ, കൊന്നോല അമീർ, ഇബ്രാഹിം പിലാകടവത്ത്, തറയിൽ അബു, പി.കെ. കുഞ്ഞി മുഹമ്മദ് അലി (കുഞ്ഞാൻ), ബഷീർ മങ്കരതൊടി, സി.എഫ്.സി. മലിക്ക്, കെ.വി.എസ്. ആറ്റക്കോയ തങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഹമീദ് ചോലക്കൽ, മജീദ് മുഴിക്കൽ, നാസർ വടാക്കളത്തിൽ, ഇല്യാസ് വരിക്കോടൻ, എം. മുജീബ്, ശിഹാബ് വരിക്കോടൻ, വി.വി. റാഫി, കെ.പി. ഷംസു, മുഹ്സിൻ തൂമ്പത്ത്, സലീം ചിറക്കൽ, പി.പി. കരീം, നാസർ പറമ്പിൽ, ഉമർ കാടേങ്ങൽ, അബൂബക്കർ കൂരി, കെ.ടി. ഗഫൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.