?????? ?????????? ???? ??????? ????????? ???????????? ?.????????????? ???? ????????? ????????? ??????

ഇ. ചന്ദ്രശേഖരന്‍ നായർ അനുസ്​മരണം സംഘടിപ്പിച്ചു

ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി  ഇ.ചന്ദ്രശേഖരന്‍ നായർ അനുസ്​മരണം സംഘടിപ്പിച്ചു. ചന്ദ്രശേഖരന്‍ നായർ കേരള രാഷ്​ട്രീയത്തിലെ അതിരുകളില്ലാത്ത സൗഹൃദത്തി​​െൻറയും സൗമ്യതയുടെയും ദീപ്ത സാന്നിധ്യവും പ്രഗത്​ഭനായ നിയമസഭാ സാമാജികനുമായിരുന്നുവെന്നും ആദര്‍ശ നിഷ്ഠയുള്ള നേതാവായിരുന്നുവെന്നും യോഗം അനുസ്​മരിച്ചു.  നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ അനുശോചന പ്രമേയം  അവതരിപ്പിച്ചു.  സാജന്‍ കണിയാപുരം അധ്യക്ഷത വഹിച്ചു.

പ്രസിഡൻറ്​ ബെന്‍സിമോഹന്‍, നൗഷാദ് തഴവ, പി.ടി അലവി, മുഹമ്മദ്‌ നജാത്തി ,  ഉണ്ണി പൂചെടിയല്‍, ജമാല്‍ വില്യാപ്പള്ളി, ഷാജി മതിലകം, ലീന ഉണ്ണികൃഷ്ണന്‍, അരുണ്‍ നൂറനാട്, ഹബീബ് അമ്പാടന്‍, വിജീഷ്, മീനു അരുണ്‍ എന്നിവര്‍ സംസാരിച്ചു.   ദാസന്‍ രാഘവന്‍ സ്വാഗതവും അരുണ്‍ ചാത്തന്നൂര്‍ നന്ദിയും പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ നായരെകുറിച്ച്​  ഡോക്യുമ​െൻററി പ്രദര്‍ശിപ്പിച്ചു. ഷിബു കുമാര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, റെജി സാമുവല്‍, ബിജു വര്‍ക്കി, ഗോപകുമാര്‍, ഹനീഫ വെളിയംകോട്‌, മുനീര്‍ഖാന്‍, ഉണ്ണികൃഷ്ണന്‍, രേഞ്ചി കണ്ണാട്ട്, സനു മഠത്തില്‍  എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - E Chandrashekaran Nayar Anusmaranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.