സൈബർ സ്ക്വയർ ഡിജിറ്റൽ ഫെസ്റ്റിൽ വിജയിച്ച റിയാദ് ഡ്യൂൺസ് സ്കൂൾ അധികൃതർ സമ്മാനവുമായി
റിയാദ്: സൈബർ സ്ക്വയർ ഡിജിറ്റൽ ഫെസ്റ്റ് അഞ്ചാം പതിപ്പിൽ മലസ് ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥി ഭാരത് രാമമൂർത്തി വെബ്സൈറ്റ് വികസനത്തിൽ രണ്ടാം സമ്മാനം നേടി. ഫെസ്റ്റിൽ പ്രദർശിപ്പിച്ച ക്രോസ്-ബോർഡർ ഭാരത് എന്ന പ്രതിഭയുടെ കഴിവിനെ വെളിവാക്കി.
ദുബൈ സർവകലാശാലയിലാണ് പരിപാടി അരങ്ങേറിയത്. യു.എ.ഇ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രതിഭാധനരായ യുവ സാങ്കേതികപ്രേമികളുടെ സംഗമവും ഡിജിറ്റൽ മേഖലയിലെ നവീകരണത്തിനും സർഗാത്മകതക്കും ഡിജിറ്റൽ ഫെസ്റ്റ് വേദിയായി.
കോഡിങ്, റോബോട്ടിക്സ്, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും രാജ്യങ്ങൾക്കിടയിലുള്ള സഹകരണവും മികവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി മാറി സൈബർ സ്ക്വയർ ഡിജിറ്റൽ ഫെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.