ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ റിയാദ് മുർസലാത്ത് പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ റിയാദ് മുർസലാത്ത് പുതിയ ശാഖ ഉദ്ഘാടനവും പ്രവേശനോത്സവും കുരുന്നുകളുടെ വിവിധ കലാപരിപാടികളോടെ അരങ്ങേറി.ദാർ അൽ സലാം ഗ്രൂപ് ജനറൽ മാനേജർ യഹിയ തവാഹിരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സംഗീത അനൂപ് അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻസ് മാനേജർ ഷാനോജ് അബ്ദുല്ല, ഹെഡ്മിസ്ട്രസ് വിദ്യാ വിനോദ്, സി.ഒ.ഇ ഷാനിജ ഷനോജ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി. കോഓഡിനേറ്റർമായ സൽമ, അസ്മിൻ മുബീന, മറ്റ് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളും അധ്യാപകർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
വളർന്നുവരുന്ന തലമുറയെ അവരുടെ കഴിവിനും സമൂഹ നന്മക്കും ഉപകാരപ്പെടുന്ന രീതിയിൽ വളർത്തിയെടുക്കുകയും മികച്ച രീതിയിലുളള ഭാവി പടുത്തുയർത്തുകയും ചെയ്യാൻ വേണ്ടി ഉതകുന്ന വിവിധങ്ങളായ പദ്ധതികളിലൂടെയാണ് ഡ്യൂൺസ് മുന്നേറിക്കൊണ്ടിരിക്കുന്നത്.ഡ്യൂൺസ് മുർസലാത്ത് ശാഖയിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ വ്യത്യസ്ത കാർട്ടൂൺ കഥാപാത്രങ്ങളെ അനുകരിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ ബുദ്ധിവികാസമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.