റിയാദ്: ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ച് വിദേശത്തുനിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം പിടികൂടി.
റിയാദ് നഗരത്തിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ച ഇലക്ട്രിക് മെഷീനുകളുടെ ലോഡിൽ ഒളിപ്പിച്ച നിലയിൽ 13,94,000 ലഹരിഗുളികകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ പിടികൂടിയത്. ഈ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമാനുസൃതരായി രാജ്യത്ത് കഴിയുന്ന ജോർഡൻ, സിറിയൻ പൗരന്മാരാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലും തെളിവുശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ വക്താവ് മേജർ മർവാൻ അൽഹാസിമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.