‘നന്മോത്സവം 2026’ന് തുടക്കം; രക്തദാന ക്യാമ്പിൽ ജനപങ്കാളിത്തം

റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ആറാം വാർഷികാഘോഷമായ ‘നന്മോത്സവം 2026’-ന് കരുത്തുറ്റ തുടക്കം. ആഘോഷങ്ങളുടെ ഭാഗമായി റിയാദ് സുലൈമാനിയയിലെ അമീർ സുൽത്താൻ കാർഡിയാക് സെൻററിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നൂറുകണക്കിന് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കാർഡിയാക് സർജൻ ഡോ. അബ്ദുൽ മജീദ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നന്മോത്സവം പ്രോഗ്രാം കോഓഡിനേറ്റർ ജാനിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അഖിനാസ് എം. കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ റിയാസ് വഹാബ് നന്ദിയും പറഞ്ഞു.

ജീവകാരുണ്യ കൺവീനർ ഷുക്കൂർ മണപ്പള്ളി, രക്ഷാധികാരി സത്താർ മുല്ലശ്ശേരി, വൈസ് പ്രസിഡൻറ് ഷാജഹാൻ മൈനാഗപ്പള്ളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

.നന്മയുടെ ആറാം വാർഷികാഘോഷമായ ‘നന്മോത്സവം 2026’ ഫെബ്രുവരി ആറിന് റിയാദ് ഷോല മാളിലെ അൽവഫ അട്രിയത്തിൽ നടക്കും. സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

പട്ടുറുമാൽ സീസൺ 12 വിജയി, ഫ്ലവർസ് ടോപ്പ് സിംഗർ ഫൈനലിസ്റ്റുമായ അസ്ന നിസ്സാം, ദൈവദശകം ആലപിച്ച് ശ്രദ്ധേയയായ ഗായിക അഷ്ഫിയ അൻവർ, കലോത്സവ പ്രതിഭ അസിൻ വെള്ളില എന്നിവർ കലാസന്ധ്യയ്ക്ക് മാറ്റുകൂട്ടും. വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഈ വർഷത്തെ നന്മ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.

നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകയും സംരംഭകയുമായ റഹ്‌മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിനും സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകർക്കായി പുതുതായി ഏർപ്പെടുത്തിയ നന്മ ബിസിനസ്സ് ഐക്കൺ പുരസ്കാരം മുനീർ കണ്ണങ്കരക്കും സമ്മാനിക്കും.

News Summary - Nanmotsavam 2026 begins; Public participation in blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.