റിയാദ്: സൗദി അറേബ്യയിലേക്ക് അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 421 പേരെ സൈന്യം അറസ്റ്റ് ചെയ്തതായി അതിർത്തി സുരക്ഷ സേന വക്താവ് കേണൽ മിസ്ഫർ അൽഖരൈനി അറിയിച്ചു. വടക്കൻ അതിർത്തി മേഖല, നജ്റാൻ, ജിസാൻ, അസീർ പ്രവിശ്യകൾ എന്നിവയുടെ അതിർത്തികൾ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് അറസ്റ്റിലായവരിൽ 39 പേർ സ്വദേശികളും 382 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.
നുഴഞ്ഞുകയറ്റക്കാരിൽ 342 പേർ യമനികളും 38 പേർ എത്യോപ്യക്കാരും രണ്ടു പേർ ഇറാഖികളുമാണ്. ഇവർ കടത്താൻ ശ്രമിച്ച 807 കിലോ ഹഷീഷും ആറു ലക്ഷത്തിലേറെ ലഹരി ഗുളികകളും 52.4 ടൺ ഗാത്തും സൈന്യം പിടികൂടി.
തുടർ നടപടികൾക്ക് തൊണ്ടി സഹിതം മയക്കുമരുന്ന് കടത്തുകാരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കേണൽ മിസ്ഫർ അൽഖരൈനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.