Posted On
date_range Updated On
date_range ഡ്രോൺ ഉപയോഗിച്ച് ഹൂതികളുടെ ആക്രമണ ശ്രമം സൗദി സഖ്യസേന തകർത്തു
റിയാദ്: സൗദി അറേബ്യയിലെ അബഹയും ഖമീസ് മുശൈത്തും ലക്ഷ്യമാക്കി ഡ്രോണുകളുപയോഗിച്ച് ആക്രമണ ശ്രമം. യമനിലെ വിമത ഹൂതികളാണ് ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഡ്രോണുകള്‍ അയച്ചത്.
ഡ്രോണുകള്‍ ആകാശത്ത് വെച്ച് തകര്‍ത്തിട്ടതായി സൌദി സഖ്യസേന അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലിന് യു.എന്‍ ആഹ്വാനം ചെയ്തിരുന്നു.
ഐക്യരാഷ്ട്ര സഭയും സൗദി സഖ്യസേനയും ആഹ്വാനം സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നത്. ഇറാന് പിന്തുണയുള്ള ഹൂതി സായുധവിഭാഗമാണ് ആക്രമണം നടത്തിയതെന്നും സഖ്യസേന വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.