റിയാദ്: പ്രളയദുരിതാശ്വാസ ഫണ്ട് സമാഹരണാർഥം സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫെയർ അസ ോസിയേഷൻ (സദ്വ) മൂന്നാം വാർഷിക ജനറൽ ബോഡിയും സാംസ്കാരിക സമ്മേളനവും വിപുലമായി സംഘ ടിപ്പിച്ചു. ജനറൽ ബോഡി യോഗം മിനാർ ചാത്തന്നൂർ ഉദ്ഘാടനം ചെയ്തു. ഉബൈദ് എടവണ്ണ സംസാരിച്ചു. മൂന്നു വർഷംകൊണ്ട് 3,74,000 റിയാലിെൻറ ചാരിറ്റി പ്രവർത്തനങ്ങൾ സംഘടനയുടെ കീഴിൽ നടത്താൻ കഴിഞ്ഞെന്ന് ഭാരവാഹികൾ അറിയിച്ചു. ശിഹാബ് കൊടിയത്തൂർ, മുഹമ്മദ് നമ്പിടി പറമ്പിൽ, കോയ ബാലുശ്ശേരി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനംചെയ്തു. ലത്തീഫ് തെച്ചി, ജയൻ, സലീം ദിലിം, അയ്യൂബ് കരൂപ്പടന്ന, വെള്ളിമാട്കുന്ന് മൊയ്തീൻ കോയ, ടി.ടി. സുലൈമാൻ, ജംഷീർ അലങ്കാർ, മിനാർ ചാത്തന്നൂർ എന്നിവർ സംസാരിച്ചു. മുജീബ് ജബ്ബാർ മുക്കം സ്വാഗതവും അസീസ് മാനിപുരം നന്ദിയും പറഞ്ഞു.
പ്രസിഡൻറ് തഫ്സീർ കൊടുവള്ളി, സെക്രട്ടറി ഇല്യാസ് പതിമംഗലം, ട്രഷറർ ഹനീഫ പട്ടാമ്പി, വൈസ് പ്രസിഡൻറ് നെയിം നിലമ്പൂർ, പ്രമോദ് മാഹി, അഷ്റഫ് ആയൂർ, ജോ. സെക്രട്ടറി റഷീദ് വാവാട്, എ.പി. മുജീബ്, ബഷീർ മടവൂർ, സബ് ട്രഷറർ ജബ്ബാർ കക്കാട്, സി.ടി. മുസ്തഫ, കാസിം മുക്കം, ചീഫ് കോഓഡിനേറ്റർ സുബൈർ മുക്കം, ഫിനാൻസ് കൺട്രോളർ ആബിദ്, ഷബീർ, മീഡിയ കോഒാഡിനേറ്റർ നെഫീർ മലപ്പുറം, പ്രോഗ്രാം കോഒാഡിനേറ്റർ സാലിഫ് ഓമശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് നിസാം കാലിക്കറ്റ് നേതൃത്വം നൽകിയ ഗാനവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.