‘ഡ്രൈവ്​ മൈ കാർ’; സൗദി വനിത ഡ്രൈവർമാർക്ക്​ ആശംസയുമായി വിദ്യാർഥികൾ - വിഡിയോ

ജിദ്ദ: ബീറ്റിൽസി​​​െൻറ പ്രശസ്​ത ഗാനം ‘ഡ്രൈവ്​ മൈ കാർ’ സൗദി അറേബ്യയിലെ വനിതകൾക്കായി സമർപ്പിച്ച്​ ഒരു സംഘം സംഗീത വിദ്യാർഥികൾ. അമേരിക്കയിലെ ബോസ്​റ്റണിലുള്ള ബെർകിലി കോളജ്​ ഒാഫ്​ മ്യൂസിക്കിലെ വിദ്യാർഥികളാണ്​ ‘ഡ്രൈവ്​ മൈ കാർ’ അറബിയിൽ പുനരവതരിപ്പിച്ചത്​. സിറിയയിലെ ഹോംസ്​ സ്വദേശിയായ നാനു റഇൗസ്​ എന്ന യുവതിയാണ്​ ഗായിക. ഫലസ്​തീനിൽ നിന്നുള്ള ടോണി ബർഹൂം, താരിഖ്​ റൻതീസി എന്നിവർ കാനൂൻ ത​ന്ത്രികൾ മീട്ടുന്നു​. 

ജോർഡാനിയായ ലൈത്ത്​ സാദിഖ്​ ആണ്​ റിഥമിസ്​റ്റ്​. ഒാറിഗണിൽ നിന്നുള്ള ജൂഡ്​ ഹെൻ​ഡേഴ്​സൺ ആണ്​ ഗിറ്റാർ വായിക്കുന്നത്​. സെല്ലോയിൽ നാസിം അൽ അത്​റാശും ഒപ്പം നാനോ റീസുമാകു​േമ്പാൾ സംഘം പൂർത്തിയാകുന്നു. മേയ്​ 17 ന്​ റെക്കോഡ്​ ചെയ്​ത ഗാനം ജൂൺ 24 ന്​ വനിതകൾക്ക്​ ഡ്രൈവിങിനുള്ള നിയന്ത്രണം നീക്കുന്നതിന്​ തൊട്ടുമുമ്പാണ്​ റിലീസ്​ ചെയ്​തത്​. 

ബ്രിട്ടീഷ്​ ബാൻഡായ ബീറ്റിൽസി​​​െൻറ 1965 ൽ പുറത്തിറങ്ങിയ ‘റബർ സോൾ’ എന്ന ആൽബത്തിലെ ഹിറ്റ്​ ഗാനമാണ്​ ‘ഡ്രൈവ്​ മൈ കാർ’. പോപ്പ്​ സംഗീതരംഗത്തെ ഇതിഹാസ നാമമായ പോൾ മക്കാർട്​നിയാണ്​ പ്രാഥമിക രചന നിർവഹിച്ചത്​. മറ്റൊരു ബീറ്റിൽസ്​ താരം ജോൺ ലെന്ന​​​െൻറ സംഭാവന കൂടിയായപ്പോൾ ഗാനം നാമിപ്പോൾ കേൾക്കുന്ന രൂപം പ്രാപിച്ചു.

 

Full View
Tags:    
News Summary - drive my car-song-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.