ദമ്മാം: ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചർ സെൻററിൽ (ഇത്റ) ലോകോത്തര നിലവാരത്തിലുള്ള നാടകശാല തുറന്നു. സൗദിയിലെ ആദ്യത്തെ ഇൻറർനാഷനൽ തിയറ്ററാണ് ചെറിയപെരുന്നാളാഘോഷത്തിെൻറ നിറവിൽ ഉദ്ഘാടനം ചെയ്തത്. പതിനായിരം ചതുരശ്ര അടിമീറ്ററിൽ സജ്ജമാക്കിയ തിയറ്ററിൽ 900 പേർക്ക് ഇരിക്കാൻ അത്യാധുനിക കസേരകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് ആവശ്യാനുസരണം നീക്കാൻ പറ്റിയതാണ്. ഒരേസമയം 80 സംഗീത കച്ചേരിക്കാർക്ക് സ്റ്റേജിൽ സൗകര്യമുണ്ടാവും. നിമിഷങ്ങൾക്കകം മാറ്റാവുന്ന 62 കർട്ടനുകൾ ഉണ്ട്.
സൗദി നാടക പ്രവർത്തകർക്കും എഴുത്തുകാർക്കുംവിദ്യാർഥികൾക്കും അനവധി സാധ്യതകൾ തുറക്കുന്നതാണ് പുതിയ തിയറ്റർ. ഉദ്ഘാടനത്തോടനുബന്ധിച്ച് റഷ്യൻ സംഗീകച്ചേരിയാണിവിടെ അരങ്ങേറിയത്. തിങ്കളാഴ്ച വരെ റഷ്യൻസംഗീതവിരുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് ഇത്റയിൽ 30 ഒാളം സാംസ്കാരികപരിപാടികളാണ് അരങ്ങേറുന്നത്. നാടകം, സർക്കസ്, പാവകളി, സംഗീതപരിപാടികൾ എന്നിവ ഇതിലുൾപെടും. സൗദിയിലെ ആദ്യഎണ്ണക്കിണർ കണ്ടെത്തിയ സ്ഥലത്താണ് ലോകസാംസ്കാരികസമുച്ചയം(ഇത്റ) സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.