ഡോ. മുകുന്ദന്‍റെ മൃതദേഹം സംസ്​കരിച്ചു

റിയാദ്: രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച മലപ്പുറം എടപ്പാൾ പള്ളിക്കാട്ടിൽ വീട്ടിൽ ഡോ. മുകുന്ദ​​െൻറ (66) മൃതദേഹം സംസ്​കരിച്ചു. ഒന്നര പതിറ്റാണ്ട് റിയാദിൽ മലയാളികൾ ഉൾപ്പടെ വിദേശികൾക്കും സ്വദേശികൾക്കും സുപരിചിതനായിരുന്ന ഡോ. മുകുന്ദനെ പനിയെ തുടർന്ന് ജൂൺ 15നാണ്​ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പിന്നീട് രോഗം ഗുരുതരമാകുകയും ശനിയാഴ്ച രാവിലെ 11.30ന് ഹൃദയാഘാതം മൂലം അന്ത്യം സംഭവിക്കുകയായിരുന്നു. ​ചൊവ്വാഴ്​ച പുലർച്ചെ ഒന്നോടെയാണ് റിയാദിൽ സംസ്കാര ചടങ്ങുകൾ നടന്നത്. ഭാര്യ ഡോ. ഡൈസമ്മ റിയാദിലുണ്ട്​. മകൻ റിഥിക് മുകുന്ദനും മകൾ തന്യ മുകുന്ദനും നാട്ടിലാണ്. 

കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുനീർ ചെമ്മാട്, മജീദ് പരപ്പനങ്ങാടി എന്നിവർ നടപടികൾ പൂർത്തീകരിക്കുന്നതിന്  രംഗത്തുണ്ടായിരുന്നു. 

Tags:    
News Summary - dr mukundans funeral -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.