ദമ്മാം ഒ.ഐ.സി.സി ഡോ. മൻമോഹൻ സിങ് അനുശോചന യോഗത്തിൽ ബിജു കല്ലുമല മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുന്നു
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ഡോ. മൻമോഹൻ സിങ് അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ ഡോ. മൻമോഹൻ സിങ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഉദാരവത്കരണം വഴി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കിയ ഈ സാമ്പത്തിക ശാസ്ത്രജ്ഞനെ ചരിത്രം ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായി എന്നും വിലയിരുത്തും.
യു.പി.എ സർക്കാറിന്റെ കാലഘട്ടത്തിൽ അദ്ദേഹം നടപ്പാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ആദിവാസികൾക്കും വനവാസികൾക്കും വനഭൂമി അവകാശം നൽകിയ നിയമം എന്നിവയെല്ലാം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് പ്രയോജനം നൽകിയ വികസനങ്ങളായിരുന്നു.
നരേന്ദ്ര മോദി നടപ്പാക്കിയ നോട്ടു നിരോധന നടപടിക്കെതിരെ ഡോ. മൻമോഹൻ സിങ് പാർലമെന്റിൽ നടത്തിയ പ്രസംഗം രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രത്തിലെ ഏറെ പഠനയോഗ്യമായ പ്രസംഗങ്ങളിലൊന്നാണ്. നോട്ടുനിരോധന കാര്യത്തിൽ അദേഹത്തിന്റെ വിലയിരുത്തൽ ശരിയാണെന്ന് അതിവേഗം തെളിയിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റീജനൽ ജനറൽ സെക്രട്ടറി പാർവതി സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബഷീർ വരോട് (നവോദയ), മുഹമ്മദ് കുട്ടി കോഡൂർ (കെ.എം.സി.സി), ഷാജി മതിലകം (നവയുഗം), അൽബിൻ ജോസഫ് (ലോക കേരള സഭാംഗം), ഷബീർ ചാത്തമംഗലം (പ്രവാസി വെൽഫെയർ), മുജീബ് കളത്തിൽ, നൗഷാദ് ഇരിക്കൂർ, ലിബി ജയിംസ് (ഒ.ഐ.സി.സി വനിതാവേദി), അബ്ദുൽ സത്താർ (തമിഴ് സംഘം), ഷിഹാബ് കൊയിലാണ്ടി (മുസ്ലിം സർവിസ് സൊസൈറ്റി), ഷമീർ പത്തനാപുരം (തനിമ), മഞ്ജു മണിക്കുട്ടൻ (സാമൂഹിക പ്രവർത്തക), ഷനീബ് അബൂബക്കർ (സൗദി മലയാളി സമാജം) തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
റീജനൽ സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് നൗഷാദ് തഴവ അവതാരകനായിരുന്നു.
പി.കെ. അബ്ദുൽ കരിം, വിൽസൻ തടത്തിൽ, ഷിജില ഹമീദ്, ഡോ. സിന്ധു ബിനു, സി.ടി. ശശി, ജേക്കബ് പാറയ്ക്കൽ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാം പ്രകാശ്, കെ.പി. മനോജ്, ബിനു പി. ബേബി, ഗഫൂർ വണ്ടൂർ, ഹമീദ് കണിച്ചാട്ടിൽ, ഹമീദ് മരക്കാശ്ശേരി, ഷൗക്കത്ത് വെള്ളില, ദിൽഷാദ് തഴവ, ശ്യാം പ്രകാശ്, തോമസ് തൈപ്പറമ്പിൽ, അഷ്റഫ് കൊണ്ടോട്ടി, ബാബു സെക്കൻഡ് ഇൻഡസ്ട്രിയൽ, അസീസ് കുറ്റ്യാടി, ഡിജോ പഴയമഠം, ഷംസീർ കോറളായ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.