ഡോ. ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ബലീല​

അറഫ പ്രസംഗം നിർവഹിക്കാൻ ഡോ. ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ബലീല​

ജിദ്ദ: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പ്രഭാഷണം നിർവഹിക്കുന്നതിന്​ ഡോ. ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ബലീലയെ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ ചുമതലപ്പെടുത്തി.​ ഇരുഹറം കാര്യാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. ഡോ. ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ബലീല മക്കയിലാണ്​ ജനിച്ചത്​. സൗദിയിലെ മുതിർന്ന പണ്ഡിതന്മാരുടെ സമിതിയിൽ അംഗവും മക്ക മസ്​ജിദുൽ ഹറാമിലെ ഇമാമും ആണ്​.

മക്ക ഉമ്മുൽ ഖുറാ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ ശരീഅ, ഇസ്​ലാമിക്​ സ്​റ്റഡീസിൽ ബിരുദാനന്തര ബിരുദവും മദീന ഇസ്​ലാമിക്​ യൂനിവേഴ്​സിറ്റിൽ നിന്ന്​ കർമശാസ്​ത്രത്തിൽ ഡോക്​ടറേറ്റും നേടിയിട്ടുണ്ട്​. നിലവിൽ മസ്​ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ഡോ. ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ത്വാഇഫ്​ യൂനിവേഴ്​സിറ്റിയിലെ അസിസ്​റ്റൻറ്​ പ്രഫസറുമാണ്​.

Tags:    
News Summary - Dr Bandar bin Abdulaziz Baleela to deliver the Arafa speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.