Posted On
date_range Updated On
date_range പൊതുസ്ഥലങ്ങളിൽ തുറന്നിട്ട് വിൽക്കുന്ന ഭക്ഷണങ്ങൾ കഴിക്കരുത് -ഹജ്ജ് ഉംറ മന്ത്രാലയം
ജിദ്ദ: പൊതുസ്ഥലങ്ങളിൽ തുറന്നിട്ട് വിൽക്കുന്ന ഭക്ഷണങ്ങൾ കഴിക്കരുതെന്ന് ഹജ്ജ് തീർഥാടകർക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനെ സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. പൊതുസ്ഥലങ്ങളിലും മറ്റും തുറന്നിട്ട് വിൽക്കുന്ന ഭക്ഷണങ്ങൾ കഴിക്കരുത്, അടിസ്ഥാന ഭക്ഷണം പതിവായി കഴിക്കണം, കഴിക്കുന്നതിനും മുമ്പും ശേഷവും കൈ കഴുകണം, പതിവായി കഴിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക, ആവശ്യത്തിന് പാനീയങ്ങൾ കുടിക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.