നവോദയ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സ്കോളർഷിപ്​ വിതരണം

നവോദയ സ്കോളർഷിപ്​ വിതരണം

അൽഖോബാർ: നവോദയ സാംസ്‌കാരിക വേദി സൗദി കിഴക്കൻ പ്രവിശ്യ അംഗങ്ങളുടെ 10, 12 ക്ലാസുകളിൽ 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടി ഉന്നത വിജയം വരിച്ച കുട്ടികൾക്ക് നൽകാറുള്ള നവോദയ സ്കോളർഷിപ്​ ഈ വർഷവും വിതരണം ചെയ്തു.

ഇൗ അധ്യായന വർഷത്തിൽ ആകെ 208 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹരായത്. തുഖ്‌ബ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ നാല്​ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുഖ്‌ബ നവോദയ പ്രസിഡൻറ്​ വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ്​ പവനൻ മൂലക്കീൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി ഹമീദ്, കേന്ദ്ര കമ്മിറ്റി അംഗം ഷിജു, ഏരിയ രക്ഷാധികാരി മനോഹരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.