ദമ്മാം: സൗദി അറേബ്യയിലെ പുതിയ സാഹചര്യങ്ങളെ കണ്ടറിഞ്ഞ് അച്ചടക്കമുള്ള ഒരു ജീവിതം ചിട്ടപ്പെടുത്താന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്.
ദമ്മാം ഇന്ത്യന്‍ സ്കുളിെൻറ 36ാം സ്ഥാപക ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയില്‍ വിദേശ കുട്ടികള്‍ പഠിച്ചിരുന്ന നിരവധി സ്വകാര്യ സ്‌കുളുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദമ്മാമിലെ സ്‌കുളില്‍ നിന്ന് മാത്രം 3000 കുട്ടികളുടെ കുറവാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഉണ്ടായത്്. പരിസരത്തെ ചില സ്വകാര്യ സ്‌കുളുകളില്‍ നിന്ന് കുട്ടികള്‍ ഇവിടേക്ക് എത്തിയതുകൊണ്ടാണ് ഈ കുറവ് അറിയാതിരുന്നത്് .
വിദ്യാലയം ഒരു പൊതുസമൂഹ സൃഷ്ടിക്ക് വേണ്ടിയുള്ളതാണ്. അതിെൻറ ഉയര്‍ച്ചക്ക് അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങളില്‍ ആര്‍ഭാടവും, അനാവശ്യ ചെലവും ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ തയാറാകണം. ഇങ്ങനെ മിച്ചം പിടിക്കുന്ന പണം ഫീസടക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പതിവ് ആചാരങ്ങളിൽ നിന്ന് മാറിനിന്നുകൊണ്ടാണ് സ്‌കൂള്‍ സ്ഥാപക ദിനം ആചരിച്ചത്. ആയിരത്തിലധികം കുട്ടികള്‍ ഫീസടക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്ന് ഭരണ സമിതിചെയര്‍മാന്‍ സുനില്‍ മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.