മസ്ജിദുന്നബവി ലൈബ്രറിയുടെ ഡിജിറ്റൽ ബാഗ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്യുന്നു
മദീന: മസ്ജിദുന്നബവി ലൈബ്രറിയുടെ ഡിജിറ്റൽ ബാഗ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. ഹറമിലെത്തുന്ന സന്ദർശകർക്ക് ഉപഹാരമായി നൽകിയിരുന്ന പുസ്തകങ്ങൾ ഓൺലൈനിലാക്കി മാറ്റിയതാണ് ഡിജിറ്റൽ ബാഗ്.
സന്ദർശകർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും വിതരണം ചെയ്യുന്നതിനാണിത്. ‘വിഷൻ 2030’-ന്റെ പ്രധാന സ്തംഭങ്ങളിലൊന്നായ ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ രീതിയിൽ ഡിജിറ്റൽ പരിവർത്തനം കൈവരിക്കണമെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.