നിലമേല്‍ സ്വദേശി ബുറൈദയിൽ മരിച്ചു

ബുറൈദ: ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം നിലമേല്‍ കരുന്തലക്കോട് പൊയ്കയില്‍ വീട്ടില്‍ അബ്​ദുല്‍ മജീദ് മകന്‍ ഉബാഷാണ് (മുബാഷ് -38) മരിച്ചത്. ഫാഇസിയയില്‍ സ്ഥാപനം നടത്തിയിരുന്ന മുബാഷ് രാവിലെ കട തുറന്ന ശേഷം അടുത്ത കടക്കാരനുമായി സംസാരിച്ചുനില്‍ക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൊട്ടടുത്ത ക്ലിനിക്കിലും അവിടെനിന്നുള്ള ആംബുലന്‍സില്‍ കിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു. ഹദയാഘാതമാണെന്ന് മനസിലാക്കി ആന്‍ജിയോപ്ലാസ്​റ്റിക്​ വിധേയനാക്കിയെങ്കിലും വൈകാതെ ശാരീരികനില തകരാറിലാവുയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിച്ചു. 20 വര്‍ഷത്തിലധികമായി സൗദിയിലുള്ള മുബാഷ് ആദ്യം ഉനൈസയില്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ബുറൈദയി​െലത്തിയശേഷം ഒപ്പമുണ്ടായിരുന്ന കുടുംബം നാല് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കള്‍: ശിഫാന (ഒമ്പത്), ശൈഖ (മൂന്ന്). പരേതയായ നബീസ ബീവിയാണ് മാതാവ്. സഹോദരങ്ങള്‍: സഫിയ ബീവി, നുസൈഫ, നൗഷാദ്, ഫസല്‍ (റിയാദ്), മന്‍സൂര്‍ (അല്‍ഖസീം), ജഹാംഗീര്‍ (ഷാജി), ഷാനിഫ, ബീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Tags:    
News Summary - died in buraida-saudi arabia-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.