ജിദ്ദ: കഴിഞ്ഞ വർഷം ജിദ്ദ മേഖലയിൽ വാഹനാപകടം കുറഞ്ഞതായി ഒൗദ്യോഗിക റിപ്പോർട്ട്. മുൻവർഷത്തേക്കാൾ അപകടങ്ങളുടെ എണ്ണം 24 ശതമാനവും മരിച്ചവരുടെ എണ്ണത്തിൽ 33 ശതമാനവും കുറവു വന്നതായാണ് കണക്ക്. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ കണക്ക്. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് സൗദി ട്രാഫിക് മേധാവി ജനറൽ മുഹമ്മദ് അൽബസാമിയെ ജിദ്ദ ട്രാഫിക് മേധാവി ജനറൽ സുലൈമാൻ സക്കിയുടെ സാന്നിധ്യത്തിൽ സ്വീകരിച്ച വേളയിലാണ് ഗവർണർക്ക് ട്രാഫിക് റിപ്പോർട്ട് കൈമാറിയത്.
അപകട നിരക്ക് കൂടുതലുണ്ടാകുന്ന റോഡുകൾ നിർണയിച്ച് ജിദ്ദയിൽ അപകടം കുറക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികൾ റിപ്പോർട്ടിലുണ്ട്. 843 ഒാളം ടയർ കടകളിൽ പരിശോധന നടത്തി, നിയമ ലംഘനം നടത്തിയ 282 ടയർ വിൽപന കടകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു, മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിെൻറ നിർദേശത്തെ തുടർന്ന് േറാഡിൽ ഉപേക്ഷിച്ച 11482 കാറുകളും 2616 ടാക്സികളും നീക്കം ചെയ്തു, ഗൾഫ് ട്രാഫിക് വാരാഘോഷേത്താടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.