ഹ​ഷീ​ഷ് ക​ട​ത്തി​യ പ്ര​തി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ

അ​ബ​ഹ: രാ​ജ്യ​ത്തേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി ഹ​ഷീ​ഷ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​ബ്രാ​ഹിം ആ​ദം മു​ഹ​മ്മ​ദ് ഹ​സ​ൻ, ഹം​സ മു​ഹ​മ്മ​ദ് അ​ബ്​​ദു ഈ​ബ്രോ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ അ​സീ​ർ പ്ര​വി​ശ്യ​യി​ൽ ന​ട​പ്പാ​ക്കി.

പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​നൊ​പ്പം ത​ന്നെ, ഈ ​മ​യ​ക്കു​മ​രു​ന്നി​​ന്റെ ഉ​റ​വി​ടം, സൗ​ദി​യി​ൽ ആ​ർ​ക്കാ​ണ് എ​ത്തി​ച്ചു ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ബോ​ധ​പൂ​ർ​വം മ​റ​ച്ചു​വെ​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

രാ​ജ്യ​ത്ത് ക്ര​മ​സ​മാ​ധാ​ന​വും നീ​തി​യും ഉ​റ​പ്പാ​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സൗ​ദി സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന​വ​ർ​ക്കും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കും ഇ​സ്‍ലാ​മി​ക ശ​രീ​അ​ത്ത് നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ ത​ന്നെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Death penalty for hashish smugglers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.