Posted On
date_range Updated On
date_range വാഹനാപകടത്തിൽ തൃശൂര്‍ സ്വദേശി മരിച്ചു
മക്ക: മക്കക്കടുത്ത് ജുമൂമിലുണ്ടായ വാഹനാപകടത്തിൽ തൃശൂര്‍ സ്വദേശി മരിച്ചു. ചാലക്കുടി മാമ്പ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാറാണ് (49) മരിച്ചത്. അൽശുഐബ റോഡിൽ ഫൈവ് സ്റ്റാർ പെട്രോൾ സ്റ്റേഷന് സമീപം ഇദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തീപിടിത്തമുണ്ടാവുകയും അതിൽപെട്ട് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയും ചെയ്തു. അപകടത്തിൽ മറ്റു രണ്ടുപേർ കൂടി മരിച്ചിട്ടുണ്ടെങ്കിലും അവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തതയില്ല. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേർ മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലാണ്. 13 വർഷത്തോളമായി നാദക്ക് കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു ബിനോജ് കുമാർ. പിതാവ്: അയ്യപ്പൻ. മാതാവ്: ദാക്ഷായണി, ഭാര്യ: ഷിൽജ, മക്കൾ: മിലന്ദ് കുമാർ (ബിരുദ വിദ്യാർഥി), വിഷ്ണു (പ്ലസ് ടു വിദ്യാർഥി). സഹോദരങ്ങൾ: ഉണ്ണി, സുശീല. മക്ക കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി രംഗത്തുള്ള സന്നദ്ധ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.