ബുറൈദ: കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ അടച്ചതോടെ നാട്ടിലെത ്തിക്കാൻ കഴിയാതിരുന്ന ഇന്ത്യക്കാരെൻറ മൃതദേഹം സൗദി അറേബ്യയിൽ ഖബറടക്കി. ഖസീം പ്രവിശ്യയിലെ റിയാദുൽ ഖബ്റയിൽ സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്ന ബിഹാർ പട്ന സ്വദേശി മെഹ്ബൂബ് മുജിബുൽ ഹഖിെൻറ (56) മൃതദേഹമാണ് റിയാദുൽ ഖബ്റയിലെ മസ്ജിദ് മഖ്ബറയിൽ ഖബറടക്കിയത്. ഏഴു വർഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാളെ കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് റിയാദുൽ ഖബ്റയിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്കുവേണ്ടി ബുഖൈരിയ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ശാസ്ത്രക്രിയക്ക് വിധേയനായെങ്കിലും നാലാം ദിവസം മരണത്തിന് കീഴടങ്ങി. ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി മടങ്ങിവന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ വീട്ടുകാർ ആഗ്രഹിച്ചെങ്കിലും വിമാന സർവിസ് ഇല്ലാത്തതിനാൽ അവരുടെ അഭിലാഷം പൂർത്തീകരിക്കാനായില്ല. സാമൂഹിക പ്രവർത്തകനായ സലാം പറാട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി വെൽഫെയർ വിങ്ങിെൻറ സഹായത്തോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്ത്, തൊഴിലുടമയായ സ്വദേശി പൗരനും ഒപ്പമുണ്ടായിരുന്നു. അപ്പോഴേക്കും വിമാനത്താവളങ്ങൾ അടച്ചതോടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിക്കുകയും കുടുംബത്തിെൻറ സമ്മതപ്രകാരം മൃതദേഹം റിയാദുൽ ഖബ്റയിൽ മറവുചെയ്യുകയുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിെൻറ കടുത്ത നിർദേശങ്ങൾ പാലിച്ചാണ് ഹ്രസ്വമായ സംസ്കാര ചടങ്ങുകൾ നടത്തിയത്. മരിച്ച മെഹ്ബൂബ് മുജിബുൽ ഹഖിെൻറ ഭാര്യ യാസ്മിൻ. മക്കൾ: ഫഹദ്, ഫറീന, അഫ്രീന, ഫഹിം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.