Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ നിര്യാതനായി
ജുബൈൽ: ജുബൈലിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന മുവാറ്റുപുഴ സ്വദേശി ചിലവ് പുത്തൻ വീട്ടിൽ യൂസുഫ് മൗലവി (45) നാട്ടിൽ നിര്യാതനായി. പ്രമേഹവും മറ്റു ശാരീരിക അസ്വസ്ഥകളും മൂലം 10 ദിവസം മുമ്പാണ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രോഗം മൂർഛിക്കുകയും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജന്മ നാട്ടിൽ ഖബറടക്കം നടത്തി. തബ്ലീഗ് ജമാഅത്ത് പ്രവർത്തകൻ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.