അബ്ദുൽ റഷീദ്

മലയാളി സാമൂഹിക പ്രവർത്തകൻ സൗദിയിൽ മരിച്ചു

റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ സൗദിയിൽ നിര്യാതനായി. റിയാദിലെ കേളി കലാസാംസ്കാരിക വേദി മജ്മഅ യൂനിറ്റ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുൽ റഷീദ് (73) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

40 വർഷമായി മജ്മഅയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കേളിയുടെ മജ്മഅ യൂനിറ്റ് രൂപീകരണ കാലം മുതൽ സജീവമായ അബ്ദുൾ റഷീദ് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് മജ്മഅ കിങ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം‌.

ഭാര്യ: ഷൈല ബീബി. മക്കൾ: നസർ, സിമി, അഷ്കർ. അൻസീർ മരുമകനാണ്. മൃതദേഹം സൗദിയിൽ സംസ്കരിക്കാനുള്ള നടപടിക്ക് കേളി മലാസ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും നേതൃത്വം നൽകുന്നു.  

Tags:    
News Summary - Death News- Abdul Rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.