Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ത്വാഇഫിൽ മരിച്ചു
ത്വാഇഫ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ത്വാഇഫിൽ മരിച്ചു. വാളകുളം തെന്നല സ്വദേശി കാട്ടിൽ ഉസ്മാൻ (50) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ത്വാഇഫ് സിറ്റിയിൽ ബൂഫിയ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 28 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. ഒന്നര മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
പിതാവ്: കോയക്കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: സാജിത. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമുണ്ട്.
മയ്യിത്ത് ത്വാഇഫിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നടപടിക്രമങ്ങൾ ത്വാഇഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.