മങ്കട സ്വദേശി സൗദിയിൽ ഷോക്കേറ്റു മരിച്ചു

ജിദ്ദ: മങ്കട  സ്വദേശി സൗദി അറേബ്യയിലെ ഷുഹൈബിയിൽ ഷോക്കേറ്റ്​ മരിച്ചു. മേലെ അരിപ്ര മാമ്പ്ര പാണ്ടൊടി അബ്​ദുൽ ഗഫൂർ (48) ആണ്​ ഇലക്​ട്രിക്കൽ ജോലിക്കിടെ അപകടത്തിൽ മരിച്ചത്​. തിങ്കളാഴ്​ച ഉച്ചക്ക്​ ഒരു മണിക്കാണ്​ സംഭവം.  

പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ഫാത്തിമ. ഭാര്യ: റജീന.മക്കൾ: ഫിദ, അൽമാസ്, അരിഷ്ബ. സഹോദരങ്ങൾ: സെക്കീന, ആയിഷ, റംല  (ഹെഡ്​മിസ്​ട്രസ്​ എ.എം.എൽ.പി സ്​കൂൾ പനങ്ങാങ്ങര), സിറാജുദ്ദീൻ (ജിദ്ദ) നിഹ്​മത്തുല്ല, മുഹമ്മദലി. മൃതദേഹം നാട്ടിലേക്ക് കൊണ്ട്  പോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - death -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.